30 March, 2020 08:56:24 PM


ലോക് ഡൗൺ കാലത്ത് പച്ചക്കറി കൃഷി: പ്രോത്സാഹനവുമായി ഹരിതകേരളം മിഷൻ



തിരുവനന്തപുരം: കോവിഡ് 19 ജാഗ്രതക്കാലത്ത് വീട്ടുവളപ്പിലും മട്ടുപ്പാവിലും പച്ചക്കറിക്കൃഷിയിലേർപ്പെടുന്നവർക്ക് പ്രോത്സാഹനവുമായി ഹരിതകേരളം മിഷൻ.  ലോക് ഡൗൺ  പ്രഖ്യാപിച്ച സാഹചര്യത്തിൽ വീടുകളിൽ ചെലവഴിക്കുന്ന സമയം പച്ചക്കറിക്കൃഷിക്ക് ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് പച്ചക്കറിക്കൃഷി ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് മാർഗനിർദ്ദേശവുമായി ഹരിതകേരളം മിഷൻ മുന്നോട്ടുവന്നത്. കൃഷിവകുപ്പിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സഹകരണത്തോടെയാണ് പച്ചക്കറിക്കൃഷിക്ക് പ്രോത്സാഹനം നൽകുന്നത്.


നടീൽ വസ്തുക്കൾ സ്വന്തമായി സമാഹരിക്കുന്നതിനോടൊപ്പം കൃഷി ഭവൻ, മറ്റ് ഏജൻസികൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്നവയും ഉപയോഗിക്കാം. താൽപ്പര്യമുള്ളവർ ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്ററെ ബന്ധപ്പെട്ടാൽ ആവശ്യമായ ഉപദേശ നിർദ്ദേശങ്ങൾ വാട്‌സാപ്പിലൂടെ നൽകും. പോഷക സമൃദ്ധമായ ഇല-പച്ചക്കറികൾ വീട്ടിൽ തന്നെ ഉൽപ്പാദിപ്പിക്കാനുതകുന്ന മൈക്രോ ഗ്രീൻ കൃഷിരീതിയ്ക്കും പ്രോത്സാഹനവും നിർദ്ദേശവും നൽകുന്നുണ്ട്.  കണ്ണൂർ, എറണാകുളം ജില്ലകളിൽ വീട്ടുവളപ്പിലെ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K