26 March, 2020 12:52:20 PM


ലോക്ക്ഡൗണ്‍: എറണാകുളത്ത് 70 പേര്‍ കൂടി അറസ്റ്റില്‍; വാഹനങ്ങളും പിടിച്ചെടുത്തു



കൊച്ചി: ലോക്ക്ഡൗണ്‍ നിര്‍ദേശം ലംഘിച്ച് വാഹനങ്ങളുമായി റോഡിലിറങ്ങിയ 70 പേര്‍ കൂടി എറണാകുളം ജില്ലയില്‍ അറസ്റ്റില്‍. എറണാകുളം സിറ്റിയില്‍ 20 കേസും റൂറലില്‍ 50 കേസുകളുമാണ് വ്യാഴാഴ്ച രാവിലെ മാത്രം രജിസ്റ്റര്‍ ചെയ്തത്. ഇവരുടെ അറസ്റ്റു രേഖപ്പെടുത്തി. വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു.


തിരുവനന്തപുരത്തും ജനങ്ങള്‍ ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ച് നിരത്തിലിറങ്ങി. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് ഇവിടെ പരിശോധന. ചാല കമ്പോളത്തില്‍ ഭക്ഷ്യവസ്തുക്കള്‍ പൂഴ്ത്തിവയ്ക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കടകളില്‍ റെയ്ഡ് നടക്കുകയാണ്. നഗരത്തില്‍ അലഞ്ഞുതിരിയുന്നവരെ് പുത്തരിക്കണ്ടം മൈതാനത്ത് കൊണ്ടുവന്ന് ഭക്ഷണവും മരുന്നും നല്‍കി തുടങ്ങി. ഇവരില്‍ കൊവിഡ് പരിശോധന നടത്താന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. കാട്ടക്കടയില്‍ നിര്‍ദേശം ലംഘിച്ച് ചന്ത നടത്തിയവരെ പോലീസ് വിരട്ടിയോടിച്ചു. ഇവിടെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസ് തീരുമാനിച്ചു.


ഭക്ഷ്യവസ്തുക്കള്‍ വാങ്ങാനെന്ന പേരിലാണ് ആളുകള്‍ റോഡില്‍ ചുറ്റിത്തിരിയുന്നതെന്ന് കാസര്‍ഗോഡ് എസ്.പി പറഞ്ഞു. ഒരിക്കല്‍ സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരെ പിന്നീട് ഒരാഴ്ച കഴിഞ്ഞേ പുറത്തിറങ്ങാന്‍ അനുവദി്കൂവെന്നും എസ്.പി പറഞ്ഞു. ഇന്നലെ മാത്രം കേരളത്തില്‍ 2,535 പേര്‍ക്കെതിരെയാണ് കേസെടുത്തത്. 2,535 കേസെടുത്തത്. 1,636 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഇന്നലെ വരെ 118 കൊവിഡ് 19 കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവരില്‍ ആറു പേര്‍ക്ക് രോഗം ഭേദമായി. രോഗബാധിതരില്‍ 91 പേര്‍ വിദേശത്തുന്ന് വന്നവരാണ്. എട്ടു പേര്‍ വിദേശികളും. 19 പേര്‍ക്ക് ഇവരുമായുള്ള ഇടപഴകലിനെ തുടര്‍ന്നാണ് രോഗം ബാധിച്ചത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K