09 February, 2020 07:46:29 PM


ഭൂതത്താന്‍കെട്ടിലെ അനധികൃത നിര്‍മ്മാണം: അന്വേഷണത്തിന് കളക്ടര്‍ ഉത്തരവിട്ടു



കൊച്ചി: ഭൂതത്താന്‍കെട്ടില്‍ പെരിയാര്‍വാലി കനാലിനു കുറുകെ അനധികൃത ബണ്ട് നിര്‍മ്മിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നിയമപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K