08 February, 2020 07:55:47 PM


ലോറിയിടിച്ച പിക്കപ്പ് വാന്‍ പാലത്തിന്‍റെ കൈവരിയില്‍; അപകടം ഒഴിവായത് തലനാരിഴയ്ക്ക്



കോഴിക്കോട്: എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിൽ മുക്കം പാലത്തിൽ വാഹനാപകടം. ലോറിയിടിച്ച പിക്കപ്പ് വാന്‍ പാലത്തിന്‍റെ  കൈവരി ഇടിച്ചു  തകർത്തു. വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറി അതേ ഭാഗത്തേക്ക് പോകുന്ന പിക്കപ്പിനെ  മറികടക്കാൻ ശ്രമിക്കുമ്പോൾ പിക്കപ്പിന്‍റെ പുറകിൽ ഇടിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ പാലത്തിന്‍റെ കൈവരികൾ തകർന്നിട്ടുണ്ട്. പോലീസും, ഫയർഫോഴ്സും നാട്ടുകാരും പുഴയിലേക്ക് വീഴാറായ വാഹനം വലിച്ചുകയറ്റി. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം സ്തംഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K