08 February, 2020 07:13:12 PM


കാട്ടാക്കട കൊലപാതകം: എ.എസ്.ഐ ഉള്‍പ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ



തിരുവനന്തപുരം: കാട്ടാക്കടയിൽ മണ്ണുമാഫിയ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് യുവാവിനെ അടിച്ചുകൊന്ന സംഭവത്തിൽ നാലു പൊലീസുകാർക്ക് സസ്പെൻഷൻ. സംഭവം നടന്ന ദിവസം കാട്ടാക്കട്ട പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. എ.എസ്.ഐ അനിൽകുമാർ, സിപിഒമാരായ ഹരികുമാർ, ബൈജു, സുകേഷ് എന്നിവർക്കാണ് സസ്പെൻഷൻ ലഭിച്ചത്.


സംഗീത് കൊല്ലപ്പെട്ട ദിവസം രാത്രി ഒരു മണിക്ക് സ്റ്റേഷനിൽ വിവരം കിട്ടിയെന്നും പൊലിസ് വീഴ്ച വരുത്തിയെന്ന പരാതി പരിശോധിക്കുമെന്നും റിപ്പോർട്ട് വന്നാൽ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമഭയിൽ വ്യക്തമാക്കിയിരുന്നു. പുരയിടത്തില്‍ അതിക്രമിച്ച് കയറിയുള്ള മണ്ണെടുപ്പ് തടയാന്‍ ശ്രമിച്ചതിനാണ് സംഗീതിനെ മണ്ണുമാന്തി യന്ത്രവും ടിപ്പറും ഇടിപ്പിച്ച് കൊലപ്പെടുത്തിയത്. പൊലീസിന്റെ വീഴ്ച്ചയാണ് കൊലപാതകത്തിന് കാരണമായതെന്ന ആക്ഷേപം ഉയർന്നിരുന്നു.


രാത്രിയില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് പോലിസില്‍ വിളിച്ച് അറിയിച്ചിരുന്നെങ്കിലും സമയത്ത് എത്താതെ പോലിസ് കാണിച്ച അനാസ്ഥ യുവാവിന്‍റെ മരണത്തിന് ഇടയാക്കിയെന്നാണ് ബന്ധുക്കളുടെ ആരോപണം. അക്രമം നടക്കുന്നതായി സംഗീതിന്‍റെ ഭാര്യ അറിയിച്ചിട്ടും പോലിസ് എത്താൻ വൈകിയെന്നും സംഭവത്തില്‍ പോലിസിന് വീഴ്ച പറ്റിയെന്നും സ്പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് നല്‍കിയിരുന്നു.


സംഗീതിന്‍റെ ഭാര്യ വിളിച്ചത് 4 തവണ; പൊലീസ് സംഘം വാഹനം ഓടിച്ചുപോയത് എതിർദിശയിലേക്ക് 


സംഭവ ദിവസം രാത്രി സംഗീതിന്റെ ഭാര്യ നാലു തവണ പൊലീസ് സ്റ്റേഷനിൽ വിളിച്ചു. രാത്രി 12.53, 1.10, 1.15, 1.23 എന്നീ സമയങ്ങളിലാണ് ഫോൺ വിളിച്ചത്. 1.38ന് പൊലീസുകാരൻ തിരിച്ചുവിളിച്ച് ക്രൈം നടന്ന സ്ഥലത്തിന്റെ വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു. കൃത്യസമയത്ത് തന്നെ പൊലീസ് സ്റ്റേഷനിൽ നിന്ന് എഎസ്ഐയുടെ നേതൃത്വത്തിലുള്ള പട്രോളിംഗ് സംഘത്തെ അറിയിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ വിവരം അറിഞ്ഞശേഷം സംഭവം നടന്ന എതിർഭാഗത്തേക്ക് പട്രോളിംഗ് സംഘം വാഹനം ഓടിച്ചുപോയെന്ന ഗുരുതര ആരോപണമാണ് റിപ്പോർട്ടിലുള്ളത്. 


വിവരം ലഭിക്കുമ്പോൾ സംഭവം നടന്ന സ്ഥലത്ത് നിന്ന് 9 കി.മീ മാത്രം അകലെയുള്ള കാട്ടാക്കട മാർക്കറ്റ് ജംഗ്ഷനിലായിരുന്നു പട്രോളിംഗ് സംഘം. 20 മിനിറ്റ് കൊണ്ട് സ്ഥലത്തെത്താമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സ്റ്റേഷനിൽ വിവരം കിട്ടിയെന്നും പൊലിസ് വീഴ്ച വരുത്തിയെന്ന പരാതി പരിശോധിക്കുമെന്നും റിപ്പോർട്ട് വന്നാൽ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമഭയിൽ വ്യക്തമാക്കിയിരുന്നു.


പുരയിടത്തില്‍ അതിക്രമിച്ച് കയറിയുള്ള മണ്ണെടുപ്പ് തടയാന്‍ ശ്രമിച്ചതിനാണ് സംഗീതിനെ മണ്ണുമാന്തി യന്ത്രവും ടിപ്പറും ഇടിപ്പിച്ച് കൊലപ്പെടുത്തിയത്. പൊലീസിന്റെ വീഴ്ച്ചയാണ് കൊലപാതകത്തിന് കാരണമായതെന്ന ആക്ഷേപം ഉയർന്നിരുന്നു. രാത്രിയില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് പോലിസില്‍ വിളിച്ച് അറിയിച്ചിരുന്നെങ്കിലും സമയത്ത് എത്താതെ പോലിസ് കാണിച്ച അനാസ്ഥ യുവാവിന്‍റെ മരണത്തിന് ഇടയാക്കിയെന്നാണ് ബന്ധുക്കളുടെ ആരോപണം. അക്രമം നടക്കുന്നതായി സംഗീതിന്‍റെ ഭാര്യ അറിയിച്ചിട്ടും പോലിസ് എത്താൻ വൈകിയെന്നും സംഭവത്തില്‍ പോലിസിന് വീഴ്ച പറ്റിയെന്നും സ്പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് നല്‍കിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K