06 February, 2020 11:41:56 PM


വിജയിയെ വിട്ടയച്ചു: മാരത്തോൺ ചോദ്യം ചെയ്യലിൽ ഒട്ടേറെ രേഖകളും പണവും പിടിച്ചെടുത്തു


ചെന്നൈ: ത​മി​ഴ് ന​ട​ൻ വി​ജ​യ്‌​യെ ചോ​ദ്യം ചെ​യ്യു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ച്  ആ​ദാ​യ നി​കു​തി വ​കു​പ്പ്. മു​പ്പ​ത് മ​ണി​ക്കൂ​ർ നേ​രം ന​ട​ത്തി​യ മാ​ര​ത്തോ​ൺ ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം വി​ജ​യ്‌​യു​ടെ വീ​ട്ടി​ൽ​നി​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ മ​ട​ങ്ങി. പ​രി​ശോ​ധ​ന​യി​ൽ ഭൂ​മി ഇ​ട​പാ​ടി​ന്റെയും ക്ര​മ​ക്കേ​ട് സം​ശ​യി​ക്കു​ന്ന  സ്വ​ത്ത് വി​വ​ര​ങ്ങ​ളുടെയും രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്തു. ഭാ​ര്യ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്വ​ത്ത് വി​വ​ര​ങ്ങ​ളു​ടെ രേ​ഖ​ക​ളും പി​ടി​ച്ചെ​ടു​ത്തു.


ചെ​ന്നൈ പാ​നൂ​രി​ലെ വ​സ​തി​യി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി തു​ട​ങ്ങി​യ ചോ​ദ്യം ചെ​യ്യ​ലും പ​രി​ശോ​ധ​ന​യും വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്. ബി​ഗി​ൽ സി​നി​മാ നി​ർ​മാ​താ​ക്ക​ൾ​ക്ക് (എ​ജി​എ​സ് ഗ്രൂ​പ്പ്) പ​ണം പ​ലി​ശ​യ്ക്ക് ന​ൽ​കി​യ മ​ധു​ര ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന നി​ര്‍​മാ​താ​വ് അ​ന്‍​പു ചെ​ഴി​യാ​ന്‍റെ ഓ​ഫീ​സി​ലും റെ​യ്ഡ് ന​ട​ന്നു. ഇ​വി​ടെ​നി​ന്നും 65 കോ​ടി രൂ​പ പി​ടി​ച്ചെ​ടു​ത്ത​താ​യാ​ണ് വി​വ​രം. 


ബി​ഗി​ല്‍ ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​വ​ര​ങ്ങ​ളും ഇ​തി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​ന് എ​ത്ര രൂ​പ പ്ര​തി​ഫ​ലം പ​റ്റി​യെ​ന്ന​തു​മാ​ണ് വി​ജ​യി​യെ കു​രു​ക്കി​യ​ത്. അ​ന്‍​പു ചെ​ഴി​യാ​ന്‍റെ മൊ​ഴി​ക​ളും താ​ര​ത്തി​ന്‍റെ ആ​ദാ​യ നി​കു​തി രേ​ഖ​ക​ളും ത​മ്മി​ൽ പൊ​രു​ത്ത​ക്കേ​ടു​ള്ള​താ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കു​ന്ന വി​വ​രം. പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ വി​വി​ധ സം​ഘങ്ങൾ എ​ജി​എ​സ് ഗ്രൂ​പ്പി​ന്‍റെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലും റെ​യ്ഡ് ന​ട​ത്തി. എ​ജി​എ​സ് എ​ന്‍റ​ര്‍​ടെ​യി​ന്‍​മെ​ന്‍റ് സ്ഥാ​പ​ക​ന്‍ കല്‍​പാ​ത്തി എ​സ്. അ​ഗോ​ര​ത്തി​ന്‍റെ വീ​ട്ടി​ലും ഓ​ഫീ​സി​ലു​മാ​യി 38 ഇ​ട​ത്താ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. 


ബോ​ക്‌​സ് ഓ​ഫീ​സ് വി​ജ​യം നേ​ടി​യ ചി​ത്ര​മാ​ണ് ബി​ഗി​ൽ. 190 കോ​ടി രൂ​പ മു​ട​ക്കി നി​ര്‍​മി​ച്ച ചി​ത്രം തി​യ​റ്റ​റു​ക​ളി​ല്‍​നി​ന്ന് 300 കോ​ടി ക​ള​ക്ട് ചെ​യ്‌​തെ​ന്നാ​ണ് വി​വ​രം. ക​ഴി​ഞ്ഞ ദി​വ​സം ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷി​ലെ​ത്തി ചോ​ദ്യം ചെ​യ്ത​ശേ​ഷ​മാ​ണ് വി​ജ​യ്യെ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K