01 February, 2020 04:47:59 PM


കൊറോണ: 22 രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചു; ചൈനയില്‍ മരണം 259 കവിഞ്ഞു



ബീജിംഗ്: കൊറോണ ബാധിച്ച്‌ ചൈനയില്‍ മരിച്ചവരുടെ എണ്ണം 259 കവിഞ്ഞു. ചൈനയ്ക്ക് പുറമെ 22 രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ലോകത്തെ ആശങ്കയിലാഴ്ത്തി കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 11,000 ത്തോളമായി.


വൈറസിന്‍റെ പ്രഭവകേന്ദ്രമായ വുഹാനിലെ ഹുബെയ് പ്രവിശ്യയില്‍നിന്നും ചൈനയിലെ 31 പ്രവിശ്യകളിലേക്കും രോഗം പടര്‍ന്നുകഴിഞ്ഞു. രോഗലക്ഷണങ്ങളോടെ ഒന്നേകാല്‍ ലക്ഷത്തോളം ആളുകളാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ചൈനയില്‍ നിന്ന് പൗരന്‍മാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ മറ്റ് രാജ്യങ്ങളും ആരംഭിച്ചു. മറ്റ് രാജ്യങ്ങള്‍ക്ക് പുറമെ റഷ്യയിലും ബ്രിട്ടനിലും സൈപ്രസിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.


തുര്‍ക്കിയില്‍നിന്ന് ഇരുപതുകോടി മാസ്ക്കുകള്‍ ചൈന ഇറക്കുമതി ചെയ്യും. എല്ലാത്തരം മുഖാവരണങ്ങളുടെയും കയറ്റുമതി ഇന്ത്യ നിരോധിച്ചിരുന്നു. കൊറോണ ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് നടപടി. അതേസമയം, കൊറോണ ഭീഷണിയെത്തുടര്‍ന്ന് 2020ലെ ടോക്കിയോ ഒളിംപിക്സ് റദ്ദാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ജപ്പാന്‍ തള്ളിയതായാണ് റിപ്പോര്‍ട്ടുകള്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K