12 January, 2020 11:07:09 AM


മൂന്നാമത്തെ സൈറണും മുഴങ്ങി, ജെയന്‍സ് കോറല്‍ കോവ് തവിടുപൊടി



കൊച്ചി: ജെയ്ന്‍ കോറല്‍ കോവ് ഫ്ളാറ്റ് തകര്‍ക്കുന്നതിനുള്ള മൂന്നാമത്തെ സൈറണ്‍ 11 ന് മുഴങ്ങി. തുടര്‍ന്ന് ഒരു മിനിറ്റിനു ശേഷം കെട്ടിടം സ്ഫോടനത്തിലൂടെ തകര്‍ത്തു. നിശ്ചയിച്ച പ്രകാരം ആദ്യ സൈറണ്‍ 10.30നും രണ്ടാം സൈറണ്‍ 10.55നുമായിരുന്നു മുഴങ്ങിയത്. 10.59നായിരുന്നു മൂന്നാമത്തെ സൈറണ്‍ മുഴക്കാന്‍ നിശ്ചയിച്ചിരുന്നത്. മൂന്നാമത്തെ സൈറണ് ശേഷം 11.03ന് 17 നിലകളും 122 അപ്പാര്‍ട്ടുമെന്റുകളുമുള്ള ഈ കെട്ടിടം നിമിഷങ്ങള്‍ക്കം കോണ്‍ക്രീറ്റ് കൂമ്ബാരമായി മാറി.


ശനിയാഴ്ച ആദ്യ രണ്ടു ഫ്ളാറ്റുകള്‍ വിജയകരമായി പൊളിച്ചതിന്റെ ആത്മവിശ്വാസം കൈമുതലാക്കിയാണ് ജെയ്ന്‍സ് കോറല്‍കോവില്‍ സ്ഫോടനം നടത്തിയത്. സാങ്കേതിക വിദ്യയും സമയവും കൃത്യതയോടെ ഒന്നിച്ചപ്പോള്‍ കൃത്യം 11.00 ജെയ്ന്‍സ് കോറല്‍കോവ് നിലംപതിച്ചു.


മൊത്തം 17 നിലകളില്‍ സ്ഥിതിചെയ്യുന്ന ജെയ്ന്‍സ് കോറല്‍ കോവിലുണ്ടായിരുന്നത് 122 അപ്പാര്‍ട്ട്‌മെന്റുകളാണ്400 കിലോ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് ഫ്ളാറ്റ് പൊളിച്ചത്. ജെറ്റ് ഡിമോളിഷന്‍ കമ്ബനിയ്ക്കായിരുന്നു ഫ്ളാറ്റ് പൊളിയ്ക്കുന്നതിന്റെ ചുമതല.ഞായറാഴ്ച ഉച്ചയ്ക്ക് 2മണിക്ക് ഗോള്‍ഡന്‍ കായലോരം കൂടി പൊളിയ്ക്കുന്നതോടെ മരട് ദൗത്യം പൂര്‍ണമാകും




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K