11 January, 2020 02:30:37 AM


'കാപ്പിക്കോ'യ്‌ക്കും മരണവാറന്‍റ്; ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി



ദില്ലി: തീരദേശപരിപാലന നിയമം ലംഘിക്കുന്നവര്‍ക്കെതിരായ നടപടി മരടില്‍ അവസാനിക്കില്ലെന്നു വ്യക്‌തമാക്കി പരമോന്നതനീതിപീഠം. നിയമം ലംഘിച്ച്‌, ആലപ്പുഴ വേമ്പനാട്‌ കായലിലെ നെടിയത്തുരുത്ത്‌ ദ്വീപില്‍ നിര്‍മിച്ച "കാപ്പിക്കോ" റിസോര്‍ട്ട്‌ പൊളിച്ചുനീക്കണമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു.


മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കുന്നതിനു തലേന്നാണു കാപ്പിക്കോയുടെയും വിധി കുറിക്കപ്പെട്ടത്‌. റിസോര്‍ട്ട്‌ പൊളിച്ചുനീക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണു ജസ്‌റ്റിസുമാരായ ആര്‍.എഫ്‌. നരിമാന്‍, വി. രാമസുബ്രഹ്‌മണ്യം എന്നിവരുള്‍പ്പെട്ട സുപ്രീം കോടതി ബെഞ്ച്‌ തീര്‍പ്പുകല്‍പ്പിച്ചത്‌. നിലവില്‍ സുപ്രീംകോടതി ജഡ്‌ജിയായ കെ.എം. ജോസഫിന്റെ നേതൃത്വത്തിലുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ 2013-ലാണ്‌ റിസോര്‍ട്ട്‌ പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടത്‌.


വേമ്പനാട്ട്‌ കായല്‍ അതീവ പരിസ്‌ഥിതി ദുര്‍ബലമേഖലയാണെന്ന 2011-ലെ വിജ്‌ഞാപനം, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിയമലംഘനവും പൊതുതാത്‌പര്യത്തിന്‌ എതിരുമാണെന്ന കേരളസര്‍ക്കാരിന്റെ സത്യവാങ്‌മൂലം എന്നിവ പരിഗണിച്ചാണു സുപ്രീം കോടതി വിധി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K