02 January, 2020 09:45:47 AM


യു​ഡി​എ​ഫ് ബ​ഹി​ഷ്ക്ക​രി​ച്ച ലോ​ക കേ​ര​ള സ​ഭ​യെ അ​ഭി​ന​ന്ദി​ച്ച് രാ​ഹു​ൽ ഗാ​ന്ധി



തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് ബ​ഹി​ഷ്ക്ക​രി​ച്ച ലോ​ക കേ​ര​ള സ​ഭ​യെ അ​ഭി​ന​ന്ദി​ച്ച് കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. പ്ര​വാ​സി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ വേ​ദി​യാ​ണ് ലോ​ക കേ​ര​ള സ​ഭ​യെ​ന്ന് രാ​ഹു​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​വാ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​നും അ​വ​രു​ടെ സം​ഭാ​വ​ന​ക​ൾ തി​രി​ച്ച​റി​യാ​നു​മു​ള്ള മി​ക​ച്ച വേ​ദി​യാ​ണ് ലോ​ക കേ​ര​ള സ​ഭ​യെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി അ​ഭി​പ്രാ​യ​പ്പെ​ട്ടു.


ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ക​ത്ത​യ​ച്ചു. രാ​ഹു​ലി​ന്‍റെ ക​ത്തി​ന് മു​ഖ്യ​മ​ന്ത്രി ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് യു​ഡി​എ​ഫി​നെ വെ​ട്ടി​ലാ​ക്കി രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​ഭി​ന​ന്ദ​ന ക​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വെ​ളി​പ്പെ​ടു​ത്തി​യ​ത്. 47 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രെ പ​ങ്കെ​ടു​പ്പി​ച്ചു ലോ​ക കേ​ര​ള സ​ഭ​യു​ടെ പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ 351 പ്ര​തി​നി​ധി​ക​ളാ​ണു​ള്ള​ത്. 21 ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും ഉ​ൾ​പ്പെ​ടു​ന്നു. 28 രാ​ജ്യ​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ളാ​യി​രു​ന്നു ആ​ദ്യ സ​മ്മേ​ള​ന​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്.


ലോ​ക കേ​ര​ള സ​ഭ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ യു​ഡി​എ​ഫ് പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. ആ​ന്തൂ​രി​ല്‍ പ്ര​വാ​സി വ്യ​വ​സാ​യി സാ​ജ​ന്‍ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്നു ലോ​ക കേ​ര​ള സ​ഭ​യി​ൽ നി​ന്നു പ്ര​തി​പ​ക്ഷ നേ​താ​വും യു​ഡി​എ​ഫ് എം​എ​ൽ​എ​മാ​രും നേ​ര​ത്തേ രാ​ജി​വ​ച്ചി​രു​ന്നു. ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ന് അ​നു​മ​തി നി​ഷേ​ധ​ച്ച​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു സാ​ജ​ൻ ജീ​വ​നൊ​ടു​ക്കി​യ​ത്. വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന ലോ​ക കേ​ര​ള സ​ഭ പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ​നി​ന്നും കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നും വി​ട്ടു​നി​ൽ‌​ക്കു​ക​യാ​ണ്. എ​ന്തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കാ​ത്ത​ത് എ​ന്ന​ത് സം​ബ​ന്ധി​ച്ച് അ​റി​യി​പ്പു​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല. 



Share this News Now:
  • Google+
Like(s): 329