31 December, 2019 04:08:10 PM
ബലാത്സംഗ ശ്രമത്തിനിടെ യുവതിയെ കടിച്ചു മുറിവേല്‍പിച്ചു; പ്രതിക്ക് 10 വര്‍ഷം തടവും പിഴയും

ആലപ്പുഴ: ബലാത്സംഗ ശ്രമത്തിനിടെ യുവതിയെ കടിച്ചു മുറിവേല്‍പിച്ച കേസില്‍ പ്രതിക്ക് പത്ത് വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പുന്നപ്ര സ്വദേശി നജ്മലിനാണ് കോടതി 10 വര്‍ഷം കഠിന തടവും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും വിധിച്ചത്. ആലപ്പുഴ ആഡീഷണല്‍ ജില്ലാ കോടതിയാണ് കേസില്‍ വിധിപറഞ്ഞത്.
2011 ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലപ്പുഴ സ്വദേശിനിയായ യുവതിയെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമിക്കുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. യുവതി ചെറുത്തതോടെയാണ് ഇയാള്‍ ശരീരത്തില്‍ മുറിവേല്‍പിച്ചത്. കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് നജ്മല്‍.
 
                                 
                                        



