23 December, 2019 04:29:01 PM


വീഡിയോ എഡിറ്റിംഗ് കോഴ്‌സ്: ഡിസംബര്‍ 31 വരെ അപേക്ഷിക്കാം



തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടി.  തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്‌സിന്റെ കാലാവധി.  കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ ഓരോന്നിലും 30 പേര്‍ക്കാണ് പ്രവേശനം.  അതിനൂതന സോഫ്റ്റ്‌വെയറുകളില്‍ പരിശീലനം നല്‍കും.  


സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 30,000 രൂപയാണ് ഫീസ്.  പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും.  പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.  പ്രായം 30.11.2019-ല്‍ 30 വയസ്സ് കവിയരുത്.  പട്ടികവിഭാഗക്കാര്‍ക്ക് അഞ്ച് വയസ്സ് ഇളവുണ്ട്. ദൃശ്യമാധ്യമങ്ങളിലും വീഡിയോ എഡിറ്റിങ് രംഗത്തും തൊഴില്‍ സാധ്യതയുള്ള ഈ കോഴ്‌സിന്റെ പ്രായോഗിക പരിശീലനത്തിന് സുസജ്ജമായ എഡിറ്റ് സ്യൂട്ട്, ആര്‍ട്ട് സ്റ്റുഡിയോ, ഔട്ട് ഡോര്‍ വീഡിയോ ഷൂട്ടിങ് സംവിധാനം എന്നിവ അക്കാദമി ക്രമീകരിച്ചിട്ടുണ്ട്.


അപേക്ഷ അക്കാദമി വെബ്‌സൈറ്റായ www.keralamediaacademy.org    നിന്നു ഫോറം ഡൗണ്‍ലോഡ് ചെയ്ത് സമര്‍പ്പിക്കാം.  അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വയ്ക്കണം.  സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് എന്ന പേരില്‍ എറണാകുളം സര്‍വീസ് ബ്രാഞ്ചില്‍ മാറാവുന്ന 300 രൂപയുടെ (പട്ടിക വിഭാഗക്കാര്‍ക്ക് 150 രൂപ) ഡിമാന്‍ഡ് ഡ്രാഫ്റ്റും നല്‍കണം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2019 ഡിസംബര്‍ 31.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:  0484 2422275, 2422068 (കൊച്ചി), 0471 2726275 (തിരുവനന്തപുരം)



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K