14 December, 2019 11:37:17 AM


തീക്കോയി മാർമല അരുവിയിൽ തമിഴ്നാട് സ്വദേശി ബി.ടെക് വിദ്യാർത്ഥി മുങ്ങിമരിച്ചു

തീക്കോയി: മാർമല അരുവിയിൽ തമിഴ്നാട് സ്വദേശിയായ ബി.ടെക് വിദ്യാർത്ഥി മുങ്ങിമരിച്ചു. കോയമ്പത്തൂർ സ്വദേശി ഹർഷ സലു വാജ് (20) ആണ് മരിച്ചത്. കോയബത്തൂർ അമൃത വിശ്വ വിദ്യാപീഠത്തിലെ മൂന്നാം വർഷ ബിടെക് വിദ്യാർത്ഥിയായിരുന്നു.12 പെൺകുട്ടികൾ അടക്കം  54 പേരടങ്ങുന്ന സംഘമാണ് വിനോദസഞ്ചാരത്തിനായി എത്തിയത്. മരിച്ച ഹർഷന്റെ മൃതദേഹം ഈരാറ്റുപേട്ട പി എം സി ആശുപത്രിയിലെത്തിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K