09 December, 2019 07:48:10 PM


പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു ; പ്രതികള്‍ പിടിയില്‍



പത്തനംതിട്ട: പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. കൊല്ലം ഭരണികാവ് സ്വദേശികളായ നിഖില്‍ (20), ഹരിനാരായണന്‍ (23) എന്നിവരാണ് അറസ്റ്റിലായത്. അടൂര്‍ പോലീസാണ് പ്രതികളെ പിടികൂടിയത്.


തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. സ്‌കൂള്‍വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ നിഖില്‍ പ്രലോഭിപ്പിച്ച് സ്‌കൂളിനു സമീപത്തെ വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. നിഖിലിന് സഹായം ചെയ്തതിനാണ് ഹരിനാരായണനെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ ബലാത്സംഗം, പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുത്തു. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.




Share this News Now:
  • Google+
Like(s): 3.7K