03 December, 2019 06:06:22 PM


നികുതി വെട്ടിപ്പ്; സുരേഷ് ഗോപി എംപിക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിന് എഡിജിപിയുടെ അനുമതി




തിരുവനന്തപുരം: ബിജെപി നേതാവും രാജ്യസഭാംഗവുമായ നടന്‍ സുരേഷ് ഗോപിക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം. രണ്ട് ആഡംബര കാറുകളുടെ നികുതി വെട്ടിക്കാന്‍ പുതുച്ചേരിയിലെ വ്യാജ വിലാസമുണ്ടാക്കി വാഹനം രജിസ്റ്റര്‍ ചെയ്തുവെന്നാണ് കേസ്.

മോട്ടോര്‍ വാഹന നിയമത്തിലെ വഞ്ചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.വ്യാജ വിലാസമുണ്ടാക്കി വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ 19.6 ലക്ഷം രൂപയുടെ നികുതി സുരേഷ് ഗോപി എംപി വെട്ടിച്ചുവെന്നാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്‍റെ കണ്ടെത്തല്‍. കേസില്‍ എംപിക്കെതിരായ കുറ്റപത്രത്തിന് ക്രൈംബ്രാഞ്ച് എഡിജിപി അനുമതി നല്‍കി.

സമാനമായ കേസുകളില്‍ നടി അമല പോളിനും ഫഹദ് ഫാസിലിനും എതിരെ ക്രൈം ബ്രാഞ്ച് നേരത്തെ കേസ് എടുത്തിരുന്നു. പിന്നീട് ഈ കേസുകള്‍ ക്രൈം ബ്രാഞ്ച് അവസാനിപ്പിച്ചിരുന്നു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K