03 December, 2019 05:48:08 PM
സായുധസേനാ പതാക ദിനാചരണം: പതാകയുടെ ആദ്യവില്പന ഗവര്‍ണര്‍ നിര്‍വഹിച്ചു

തിരുവനന്തപുരം: സായുധസേനാ പതാക ദിനത്തോടനുബന്ധിച്ചുളള സായുധസേനാപതാക വില്‍പനോദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ നിര്‍വഹിച്ചു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ എന്‍.സി.സി കേഡറ്റുകള്‍ പതാക ഗവര്‍ണര്‍ക്ക് കൈമാറി. ഡിസംബര്‍ ഏഴിന് രാജ്യമെമ്പാടും സായുധസേനാ പതാകദിനം ആചരിക്കും.
സൈനിക ക്ഷേമ വകുപ്പ് സെക്രട്ടറി പി.വേണുഗോപാല്‍, എന്‍.സി.സി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ബി.ജി.ഗില്‍ഗഞ്ചി, എയര്‍ വൈസ് മാര്‍ഷല്‍ പി.ഇ.പദംഗെ, ഇന്‍ഫര്‍മേഷന്‍ ആന്‍റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ യു.വി.ജോസ്, സ്റ്റേഷന്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ അരുണ്‍ സി.ജി, ഗ്രൂപ്പ് ക്യാപ്റ്റന്‍ ഗിരീഷ്, ക്യാപ്റ്റന്‍ എസ്.സനൂജ്, ദൂരദര്‍ശന്‍ സി.സി.ജി.ആര്‍.കൃഷ്ണദാസ്, സൈനിക ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ് എ.കിഷന്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍ സതീന്ദ്രന്‍, വേണുഗോപാലന്‍ നായര്‍ .വി, രാജേഷ് സി.എസ്, കേഡറ്റുകളായ രഞ്ജന ആര്‍.ആര്‍, ജിബിന്‍ ജോണ്‍സണ്‍, അനന്തു.എം.എം, അഞ്ജന.ജെ.എസ്, സുധീഷ് മോന്‍ എന്‍, ശാബവി സിംഗ് തുടങ്ങിയവര്‍ സംബന്ധിച്ചു







