28 November, 2019 10:57:53 AM


തിരക്കേറിയ ബസിൽ 24 കാരനുമായി ലൈംഗിക ബന്ധം; യുവതിക്ക് അറസ്റ്റ് വാറണ്ട്




കാൻബറ: ബസ് യാത്രയ്ക്കിടെ പിൻസീറ്റിൽ 24 കാരനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട യുവതിയെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവ്. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലാണ് സംഭവം. അതേ സമയം, മാനസിക അസ്വാസ്ഥ്യമുണ്ടെന്നു കണ്ടെത്തിയതിനാൽ യുവാവിനെ നിയമനടപടികളിൽ നിന്നും ഒഴിവാക്കി. 


ബസിൽ മോശമായി പെരുമാറിയതിന് 31 കാരിയായ വോണ്ടർ ഫ്രെഞ്ചിനെ ചൊവ്വാഴ്ച ന്യൂ കാസ്റ്റിൽ കോടതി ശിക്ഷിച്ചിരുന്നു. എന്നാൽ ഇവർ അന്ന് കോടതിയിൽ ഹാജരായില്ല. ഇതേത്തുടർന്നാണ് ഫ്രെഞ്ചിനെ അറസ്റ്റ് ചെയ്യാൻ മജിസ്ട്രേറ്റ് പീറ്റർ ബാർനെറ്റ് പൊലീസിന് ഉത്തരവ് നൽകിയത്‌. മാർച്ച് 29 നാണ് 24 കാരനായ റയാൻ ജോൺസുമായി യുവതി ബസിൽ വച്ച് ലൈംഗിക ബന്ധത്തിലേർപ്പെട്ടത്.


പൊതുസ്ഥലത്ത് മോശമായി പെരുമാറിയതിനും അശ്ലീലം പറഞ്ഞതിനുമാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തത്. അതേസമയം മാനസിക അസ്വാസ്ഥ്യമുള്ളതിനാൽ യുവാവിനെ നിയമനടപടിയിൽ നിന്നും പൊലീസ് ഒഴിവാക്കിയിരുന്നു. ഇരുവരും തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് റിയർ വ്യൂ മിററിലൂടെ കണ്ടെന്ന് ഡ്രൈവർ കോടതിയിൽ മൊഴി നൽകി. സംഭവ സ്ഥലത്തെത്തിയ പൊലീസിനെ യുവതി അസഭ്യം പറഞ്ഞെന്നും ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.



Share this News Now:
  • Google+
Like(s): 455