23 October, 2019 12:44:21 PM


അന്ത്യചുംബനം ആസൂത്രിതം: ഷാജുവിന് കുരുക്ക് വീഴുന്നു; സിലിയുടെ അലമാര വൃത്തിയാക്കിയത് ജോളി;കോ​ഴി​ക്കോ​ട്: ആദ്യ ഭാര്യ സിലിയുടെ മരണവുമായി ബന്ധപ്പെട്ട് ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെതിരെ നിർണായക തെളിവുകൾ ലഭിച്ചതായി ക്രൈംബ്രാഞ്ച് വൃത്തങ്ങൾ. വടകര എസ്പി ഓഫീസിൽ ഷാജുവിനെയും പിതാവ് സഖറിയയെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. തെളിവുകൾ എതിരായ സാഹചര്യത്തിൽ ഷാജുവിനെ അറസ്റ്റ് ചെയ്യുമെന്നുള്ള സൂചനകളും പുറത്തു വരുന്നുണ്ട്. 


ഷാജുവിന്‍റെ മ​ക​ന്‍, മു​ഖ്യ​പ്ര​തി ജോ​ളി, ചി​ല അ​യ​ൽ​വാ​സി​ക​ൾ എ​ന്നി​വ​രി​ൽ​നി​ന്ന് ല​ഭി​ച്ച നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ളെ വ​ട​ക​ര എ​സ്പി ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ ഏ​ഴോ​ടെ ഇ​രു​വ​രും എ​സ്പി ഓ​ഫീ​സി​ലെ​ത്തി. ല​ഭി​ച്ച മൊ​ഴി​ക​ളും, തെ​ളി​വു​ക​ളും ഷാ​ജു​വി​ന്‍റെ​യും സ​ക്കാ​റി​യാ​സി​ന്‍റേ​യും പ​ങ്ക് സം​ശ​യാ​തീ​ത​മാ​യി തെ​ളി​യി​ക്കാ​നാ​വു​മെ​ന്ന് ഉ​റ​പ്പാ​യാ​ൽ ഇ​ന്ന് അ​റ​സ്റ്റ് ചെ​യ്തേ​ക്കും. 

സി​ലി ജീ​വി​ച്ചി​രി​ക്കെ​ത​ന്നെ ഷാ​ജു​വി​ന് ജോ​ളി​യു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്നെ​ന്ന​തി​ന്‍റെ തെ​ളി​വു​ക​ളാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യ​ത്. സ​യ​നൈ​ഡ് ന​ല്‍​കി കൊ​ല​പ്പെ​ടു​ത്തി​യ സി​ലി​യു​ടെ മൃ​ത​ദേ​ഹം ഓ​മ​ശേ​രി​യി​ലെ ശാ​ന്തി ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ത്ത​പ്പോ​ള്‍ സി​ലി​യു​ടെ ആ​ഭ​ര​ണ​ങ്ങ​ള്‍ ജോ​ളി എ​റ്റു​വാ​ങ്ങി​യ​ത് ഷാ​ജു​വി​നെ​തി​രെ ശ​ക്ത​മാ​യ തെ​ളി​വാ​ണെ​ന്ന് പൊലീ​സ് വെ​ളി​പ്പെ​ടു​ത്തി.

സി​ലി​യു​ടെ ഭ​ര്‍​ത്താ​വ് പൊ​ന്നാ​മ​റ്റ​ത്തി​ല്‍ ഷാ​ജു സ​ക്ക​റി​യാ​സ്, സി​ലി​യു​ടെ സ​ഹോ​ദ​ര​ന്‍ സി​ജോ തു​ട​ങ്ങി ഏ​റ്റ​വും അ​ടു​ത്ത ബ​ന്ധു​ക്ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍ ഉ​ണ്ടാ​യി​ട്ടും അ​ത്ര​യും ബ​ന്ധ​മി​ല്ലാ​ത്ത ജോ​ളി ആ​ഭ​ര​ണ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങാ​ന്‍ കാ​ര​ണം ഷാ​ജു​വി​ന് ജോ​ളി​യു​മാ​യി നേ​ര​ത്തെ ബ​ന്ധ​മു​ണ്ടെ​ന്ന​തി​ന്‍റെ ശ​ക്ത​മാ​യ തെ​ളി​വാ​യാ​ണ് പൊ​ലീ​സ് ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​ന്ന​ത്. സി​ലി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ടം ചെ​യ്യ​ണ​മെ​ന്ന് സ​ഹോ​ദ​ര​നാ​യ സി​ജോ വാ​ശി​പി​ടി​ച്ച​പ്പോ​ള്‍ ഷാ​ജു​വും ജോ​ളി​യും ചേ​ര്‍​ന്ന് ശ​ക്ത​മാ​യി എ​തി​ര്‍​ത്ത​തും ഇ​രു​വ​ര്‍​ക്കു​മെ​തി​രാ​യ തെ​ളി​വാ​കു​മെ​ന്ന് പൊലീ​സ് പ​റ​ഞ്ഞു.
സി​ജോ പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഷാ​ജു​വും ജോ​ളി​യും പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് സ​മ്മ​തി​ച്ചി​ല്ല. ഒ​ടു​വി​ല്‍ സി​ജോ വ​ഴ​ങ്ങി​യ​പ്പോ​ള്‍, പോ​സ്റ്റ്‌​മോ​ര്‍​ട്ടം വേ​ണ്ടെ​ന്ന് എ​ഴു​തി ഒ​പ്പി​ട്ടു​കൊ​ടു​ക്കാ​ന്‍ ഇ​രു​വ​രും ചേ​ര്‍​ന്ന് സി​ജോ​യെ നി​ര്‍​ബ​ന്ധി​ച്ചു. എ​ന്നാ​ല്‍ സ​ഹോ​ദ​രി​യു​ടെ മ​ര​ണ​ത്തി​ല്‍ മാ​ന​സി​ക​നി​ല തെ​റ്റി​യ സി​ജോ ഒ​ന്നി​നും ത​യാ​റാ​കാ​തെ നി​ല​ത്തി​രു​ന്ന് ക​ര​ഞ്ഞു. പി​ന്നീ​ട് കേ​സോ മ​റ്റോ ഉ​ണ്ടാ​യാ​ല്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്താ​തി​രു​ന്ന​തി​ന്‍റെ കു​റ്റം സി​ജോ​യു​ടെ മേ​ല്‍​കെ​ട്ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്ന് ജോ​ളി ഇ​ന്ന​ലെ മൊ​ഴി​ന​ല്‍​കി.

കൊ​ല്ല​പ്പെ​ടു​ന്ന ദി​വ​സം ജോ​ളി പു​ലി​ക്ക​യ​ത്തെ വീ​ട്ടി​ല്‍ പോ​യി സി​ലി​യെ താ​മ​ര​ശേ​രി​യി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​തും, ഉ​ട​ന്‍​ത​ന്നെ ത​ന്ത്ര​പ​ര​മാ​യി കൂ​ട​ത്താ​യി​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ച് ഫ്രൈ​ഡ് റൈ​സി​ല്‍ സ​യ​നൈ​ഡ് ചേ​ര്‍​ത്ത് ന​ല്‍​കി​യ​തും, ഷാ​ജു സ്‌​കൂ​ട്ട​റി​ല്‍ താ​മ​ര​ശേ​രി​യി​ലെ​ത്തി​യ​തും, പി​ന്നീ​ട് താ​മ​ര​ശേ​രി ദ​ന്താ​ശു​പ​ത്രി​യി​ല്‍ സി​ലി കൊ​ല്ല​പ്പെ​ടു​ന്ന​തു​മെ​ല്ലാം മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണെ​ന്ന് പൊലീ​സ് ക​ണ്ടെ​ത്തി. സി​ലി​യു​ടെ മൃ​ത​ദേ​ഹ​ത്തി​ന് ഇ​രു​വ​ശ​ത്തു​മാ​യി നി​ന്ന് ഷാ​ജു​വും ജോ​ളി​യും അ​ന്ത്യ​ചും​ബ​നം ന​ല്‍​കി​യ​തു​പോ​ലും യാ​ദൃ​ച്ഛി​ക​മാ​യി സം​ഭ​വി​ച്ച​ത​ല്ലെ​ന്നാ​ണ് പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്ന​ത്.Share this News Now:
  • Google+
Like(s): 198