18 October, 2019 09:39:07 AM
ആലപ്പുഴ സ്വദേശി യുവാവ് റിയാദില്‍ പൊളളലേറ്റ് മരിച്ചു

റിയാദ്: പൊളളലേറ്റ മലയാളി യുവാവ് മരിച്ചു. ആലപ്പുഴ ലജനത്ത് വാര്‍ഡില്‍ ഹംസകുട്ടി സത്താര്‍ സിയാദ്(47) ആണ് മരിച്ചത്. റിയാദ് ശുമേസി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു. ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുളള അല്‍മ ഗ്ളാസ് ആന്‍റ് അലൂമിനിയം കമ്പനിയില്‍ ജീവനക്കാരനാണ്. കഴിഞ്ഞ ദിവസം രാത്രി താമസ സ്ഥലത്തുവെച്ചാണ് പൊളളലേറ്റത്. സഹപ്രവര്‍ത്തകനായ മറ്റൊരാള്‍ക്കും പൊളളലേറ്റു.
അഗ്നിബാധയുടെ കാരണം പൊലീസ് അന്വേഷിച്ചുവരുകയാണ്. നീണ്ട നാള്‍ പ്രവാസിയായിരുന്ന സിയാദ് ഈ മാസം 20 ന് നാട്ടില്‍ വരാനിരിക്കെയാണ് അപകടമുണ്ടായത്. ഭാര്യ: ഷൈലജ, മക്കള്‍: സിയാന സിയാദ് (ലജ്‌നത് സ്‌കൂള്‍ പ്ലസ് ടു വിദ്യര്‍ത്ഥിനി), സൈറാസിയാദ് (സെന്‍റ് ജോസഫ്‌സ് സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി).
 
                                 
                                        



