13 October, 2019 03:17:39 PM


മഹാബലിപുരത്തെ ബീച്ചിലൂടെ നടന്നപ്പോള്‍ തന്റെ കൈയ്യിലുണ്ടായിരുന്നത് ഈ ഉപകരണം; വെളിപ്പെടുത്തി പ്രധാനമന്ത്രി മോദി


uploads/news/2019/10/343193/modi.jpg


ദില്ലി: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായുള്ള രണ്ടാം അനൗദ്യോഗിക ഉച്ചകോടിക്കായി ചെന്നൈയില്‍ എത്തിയ പ്രധാനമന്ത്രി മഹാബലിപുരത്തെ പ്രഭാത സവാരിയും പിന്നീട് മാലിന്യങ്ങള്‍ നീക്കിയതും വന്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതിനിടെ, മഹാബലിപുരത്തെ ബീച്ചില്‍ ഒരു പ്രത്യേക തരം ഉപകരണവുമായിരിക്കുന്ന മോദിയുടെ ചിത്രത്തെപ്പറ്റിയുള്ള ചര്‍ച്ചകളായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ചൂടുപിടിച്ചിരുന്നത്.



നിരവധി അഭിപ്രായങ്ങളും വാദപ്രതിവാദങ്ങളും ഉയര്‍ന്നു വന്നിരുന്ന സാഹചര്യത്തില്‍ സംശയദുരീകരണത്തിനായി അവസാനം പ്രധാനമന്ത്രി തന്നെ രംഗത്തുവന്നിരുന്നു. 'അക്യു പ്രഷര്‍ റോളര്‍' എന്ന ഉപകരണമാണിതെന്നും താനിത് സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ട്വീറ്റില്‍ ഇതിന്റെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരമ്പരാഗത ചൈനീസ് ഉപകരണമാണ് അക്യുപ്രഷര്‍ റോളര്‍. രക്ത സഞ്ചാരവും ഒപ്പം ശരീരത്തിലെ ഊര്‍ജവും വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും.


കറുത്ത ടിഷര്‍ട്ടും പാന്റുമണിഞ്ഞ് പ്രഭാത സവാരി നടത്തുന്ന പ്രധാനമന്ത്രിയുടെ വീഡിയോയും വൈറലായിരുന്നു. പ്രഭാത സവാരിക്കിടെ തന്റെ കണ്ണില്‍പ്പെട്ട മാലിന്യങ്ങള്‍ ശേഖരിക്കുന്ന വീഡിയോ മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ വലിയ തോതില്‍ പ്രചരിച്ചിരുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K