18 September, 2019 09:15:41 AM


വയനാട് മടക്കിമലയിൽ സ്വകാര്യബസ് മറിഞ്ഞ് 20 പേർക്ക് പരിക്ക്; ആരുടെയും നില ഗുരുതരമല്ല



കൽപ്പറ്റ: മടക്കിമലയിൽ ബസ് മറിഞ്ഞു ഇരുപതോളം പേർക്ക് പരിക്ക്. ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാംഗ്ലൂരിൽ നിന്നും കോഴിക്കോടേക്ക്‌ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സ് ആണ് പുലർച്ചെ മറിഞ്ഞത്. പരിക്കേറ്റവരെ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K