05 September, 2019 06:51:03 AM


പാല്‍ വില അഞ്ചു മുതൽ ഏഴു രൂപ വരെ വർധിപ്പിക്കാൻ മില്‍മയുടെ ശുപാർശ

 


തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ വില ലിറ്ററിന് അഞ്ചു മുതൽ ഏഴു രൂപ വരെ വർധിപ്പിക്കാൻ ശുപാർശ. വില വർധന അനിവാര്യമാണെന്ന് മിൽമ ഫെഡറേഷൻ സംസ്ഥാന സർക്കാരിനെ അറിയിച്ചു. നിരക്ക് വർധന പഠിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. മിൽമയ്ക്ക് വില സ്വന്തമായി തീരുമാനിക്കാമെങ്കിലും സർക്കാരിന്റെ അനുമതിയോടെയേ വർധിപ്പിക്കാറുള്ളൂ. വെള്ളിയാഴ്ച വകുപ്പ് മന്ത്രിയുമായി മിൽമ അധികൃതർ ചർച്ചനടത്തും. ഇതിനുശേഷം എത്രരൂപവരെ വർധിപ്പിക്കാമെന്ന് തീരുമാനിക്കും.


2017-ലാണ് പാൽവില അവസാനം കൂട്ടിയത്. അന്ന് കൂടിയ നാലുരൂപയിൽ 3.35 രൂപയും കർഷകനാണ് ലഭിച്ചത്. ഇത്തവണയും വർധന കർഷകർക്കാണ് ഗുണം ചെയ്യുകയെന്നും മിൽമ ബോർഡ് പറഞ്ഞു. സർക്കാർ ഫാമുകളിൽ ഇതിനകം പാൽ വില കൂടി. ഫാമുകളിൽ നാലുരൂപ വർധിച്ച് 46 രൂപയാണ് പുതിയ നിരക്ക്. പ്രളയശേഷം ആഭ്യന്തരോദ്പാദനത്തിൽ ഒരു ലക്ഷത്തിലധികം ലിറ്റർ പാലിന്റെ കുറവുണ്ടായി. കഴിഞ്ഞവർഷം ദിവസം 1.86 ലക്ഷം ലിറ്റർ പാൽ മറ്റുസംസ്ഥാനങ്ങളിൽനിന്ന് വാങ്ങി. ഇപ്പോൾ ഇത് 3.60 ലക്ഷം ലിറ്ററായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K