31 August, 2019 10:22:15 PM


മാണി സി കാപ്പനെതിരെ അഞ്ച് വണ്ടിചെക്ക് കേസുകള്‍; ബാധ്യത നാല് കോടി, ആസ്തി 16 കോടി


mani c kappan, ldf, pala by election


പാല: പാലായിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പനെതിരെയുള്ളത് അഞ്ച് വണ്ടിചെക്ക് കേസുകള്‍. ഇതില്‍ നാലു കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ദിനേശ് മേനോന്‍ എന്നയാളാണ് നാല് കേസുകള്‍ നല്‍കിയത്. ഒരു കേസ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലുമുണ്ട്.

മാണി സി കാപ്പന് നാല് കോടി മുപ്പത് ലക്ഷത്തി മുപ്പതിനായിരം രൂപയുടെ ബാധ്യതയും ഭാര്യയ്ത്ത് ഒരു കോടി മുപ്പത്തിയൊന്ന് ലക്ഷത്തി എഴുപതിനായിരം രൂപയുടെ ബാധ്യതയുമുണ്ട്. മാണി സി കാപ്പന് പതിനാറ് കോടി എഴുപത് ലക്ഷം രൂപയുടെ സ്വത്തും, ഭാര്യയ്ക്ക് പത്ത് കോടി എഴുപത് ലക്ഷം രൂപയുടെ ആസ്തിയുമുണ്ട്. നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്.

യു.ഡി.എഫിന്റെയും എന്‍.ഡി.എയുടെയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വൈകുമ്പോള്‍ പത്രിക നല്‍കി പ്രചാരണത്തില്‍ മേല്‍കൈ നേടുകയാണ് ഇടതു മുന്നണി. സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍ അടക്കമുള്ള ജില്ലയിലെ മുതിര്‍ന്ന എല്‍.ഡി.എഫ് നേതാക്കള്‍ക്ക് ഒപ്പമെത്തിയാണ് മാണി സി കാപ്പന്‍ പത്രിക നല്‍കിയത്. ഓട്ടോ തൊഴിലാളികള്‍ പിരിച്ചു നല്‍കിയ തുകയാണ് കെട്ടിവെച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K