22 August, 2019 08:30:35 PM
'സ്‌നേഹത്തിന് ഇത്ര മധുരമോ? ഞങ്ങള്‍ അയച്ച സാധനങ്ങളെക്കാള്‍ ഭാരമുണ്ടിതിന്'; വൈറലായി മേയറുടെ കുറിപ്പ്

തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ നിന്ന് 85 ലോഡ് സാധനങ്ങള്‍ ദുരന്തബാധിത മേഖലകളിലേക്ക് അയച്ച തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിന് വലിയ പിന്തുണയാണ് ആളുകള്‍ക്കിടയില്‍ നിന്നും ലഭിച്ചത്. കോര്‍പ്പറേഷന്‍ കോഴിക്കോട്ടേക്ക് അയച്ച ലോറി മടങ്ങി വന്നപ്പോള്‍ അവിടെ നിന്ന് കൊടുത്തയച്ച സ്നേഹ സമ്മാനത്തെ കുറിച്ച് അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ കോഴിക്കോടിന് നന്ദിയും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം;
#സ്നേഹത്തിന് ഇത്ര മധുരമോ?
തിരുവനന്തപുരം #നഗരസഭയില്‍
നിന്ന് #കോഴിക്കോട്ടേക്ക് പോയ ലോറി മടങ്ങി വന്നപ്പോള്‍
അവിടെ നിന്നും കൊടുത്തയച്ച കുറച്ച് #ഹല്‍വയാണിത്….
ഞങ്ങള്‍ കയറ്റി അയച്ച #സാധനങ്ങളെക്കാള്‍ ഭാരമുണ്ടിതിന് ….
#സ്നേഹത്തിന്റെ ഭാരം
ഈ മധുരത്തിന് തിരുവനന്തപുരത്തിന്റെ
#നന്ദി അറിയിക്കുന്നു …




