22 August, 2019 03:29:05 PM


പതിനെട്ട് വര്‍ഷം മുമ്പ് കാണാതായ ആളെ ഒടുവില്‍ പോലീസ് 'കഷ്ടപ്പെട്ട്' കണ്ടെത്തി - സ്വന്തം വീട്ടില്‍ നിന്നും



കൊല്ലം: പതിനെട്ട് വര്‍ഷം മുമ്ബ് ഭര്‍ത്താവിനെ കാണാതായപ്പോള്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയ ഭാര്യയെ അമ്ബരപ്പിച്ച്‌ ഭര്‍ത്താവിനെ 'കണ്ടെത്തി' പോലീസിന്റെ 'ക്വിക്ക് ആക്ഷന്‍'. ഭാര്യയുടെ പരാതിയില്‍ 18 വര്‍ഷത്തിനു ശേഷമാണ് പോലീസ് മിന്നല്‍ ഇടപെടല്‍ നടത്തി സ്വന്തം വീട്ടില്‍ നിന്നു തന്നെ ഭര്‍ത്താവിനെ പിടികൂടിയത്. കൊല്ലം വടക്കേവിള ലക്ഷംവീട്ടില്‍ സുദര്‍ശനബാബുവിനെയാണ് ഇത്തരത്തില്‍ പോലീസ് കണ്ടെത്തിയത്.


അന്ന് ഗുജറാത്തിലേക്കെന്ന് പറഞ്ഞ് പോയ സുദര്‍ശനബാബുവിനെ കുറിച്ച്‌ വിവരങ്ങളൊന്നും ലഭിക്കാതായപ്പോഴാണ് ഭാര്യ പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍, ഇയാള്‍ കുറച്ചു നാളുകള്‍ക്കു ശേഷം തിരികെ വീട്ടിലെത്തി കുടുംബത്തോടൊപ്പം കഴിഞ്ഞുവരികയായിരുന്നു. ഇതിനിടെയാണ് രണ്ടു പതിറ്റാണ്ടോളം കാലത്തിനു ശേഷം സുദര്‍ശന ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു കോടതിയില്‍ ഹാജരാക്കിയത്. 2001ല്‍ ഭാര്യ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കാതിരുന്നതും ഭര്‍ത്താവ് മടങ്ങിയെത്തി പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നതുമാണു ഈ കേസില്‍ വിനയായത്.


കൊല്ലം വടക്കേവിള ലക്ഷംവീട്ടില്‍ സുദര്‍ശനബാബുവിനും കുടുംബത്തിനുമാണ് ഈ ദ്യുരോഗം. ഇയാളെ സിറ്റി ജില്ലാ ക്രൈം ബ്രാഞ്ചിലെ മിസിംഗ് പഴ്‌സന്‍ ട്രാക്കിങ് യൂണിറ്റ് സംഘം സ്വന്തം വീട്ടില്‍ നിന്നു തന്നെ കണ്ടെത്തുകയായിരുന്നു. 2001ല്‍ ആയിരുന്നു സംഭവം നടന്നത്. അന്ന് സുദര്‍ശനബാബു ഗുജറാത്തിലുള്ള സഹോദരിയുടെ അടുത്തേക്കു ട്രെയിനില്‍ പോയെങ്കിലും വഴിതെറ്റി മുബൈയില്‍ എത്തി. കുറച്ചു നാളുകള്‍ക്കുശേഷം സഹോദരിയുടെ അടുത്തെത്തുകയും പിന്നീട് തിരികെ നാട്ടിലെത്തി കുടുംബത്തോടൊപ്പം കഴിയുകയുമായിരുന്നു.


ഇതിനിടെ, ഭര്‍ത്താവ് തിരികെയെത്തിയ സന്തോഷത്തില്‍ പരാതി നല്‍കിയതു ഭാര്യയും മറന്നു. സുദര്‍ശനബാബു തിരിച്ചെത്തിയത് അറിയാതിരുന്ന പോലീസ് അന്വേഷണം മാന്‍ മിസിംഗ് യൂണിറ്റിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ദിവസം മണക്കാട്ടെ വീട്ടില്‍ എത്തിയ സംഘം സുദര്‍ശന ബാബുവിനെ കസ്റ്റഡിയില്‍ എടുത്ത് കോടതിയില്‍ ഹാജരാക്കി. കോടതി കുടുംബത്തോടൊപ്പം പോകാന്‍ അനുമതി നല്‍കിയതോടെ സുദര്‍ശന ബാബു തിരിച്ച്‌ വീട്ടിലേക്ക് തന്നെ മടങ്ങിപ്പോയി. കാണാതാകല്‍ കേസിലെ സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇത്തരത്തില്‍ നടപടിയെടുത്തതെന്നാണു പോലീസ് വിശദീകരണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K