21 August, 2019 09:03:08 PM


ലെന്‍സ്‌ഫെഡ് 'ഡ്രീം ഹോം എക്‌സ്‌പോ' സെപ്തംബര്‍ 27ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍




കോട്ടയം: ലൈസന്‍സ്ഡ് എഞ്ചിനീയേഴ്‌സ് ആന്‍റ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) കോട്ടയം ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ 'ഡ്രീം ഹോം എക്‌സ്‌പോ' 2019 സെപ്തംബര്‍ 27 മുതല്‍ 29 വരെ തീയതികളില്‍ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കും. രാവിലെ 10 മുതല്‍ രാത്രി 8 വരെയാണ് പ്രദര്‍ശനസമയം.

സിമന്‍റ്, സ്റ്റീല്‍, ടൈലുകള്‍, ഇലക്ട്രിക്കല്‍ ഉത്പന്നങ്ങള്‍, വിവിധയിനം ലൈറ്റുകളും ഫിറ്റിംഗുകളും, ഫര്‍ണീഷിംഗ്, കണ്‍സ്ട്രക്ഷന്‍ ഉത്പന്നങ്ങള്‍, സാമഗ്രികള്‍, ഫ്‌ലോറിംഗ് മെറ്റീരിയല്‍സ്, പെയിന്‍റ്, റൂഫിംഗ് സിസ്റ്റം, വുഡ് & അലൈഡ് പ്രോഡക്ട്‌സ്, പ്ലംബിംഗ് & സാനിറ്ററി, ഗൃഹോപകരണങ്ങള്‍, ഗ്ലാസ് ഉത്പന്നങ്ങള്‍, കണ്‍സ്ട്രക്ഷന്‍ കെമിക്കല്‍സ്, ക്ലേ പ്രോഡക്ട്‌സ്, മോഡുലര്‍ കിച്ചന്‍, ടോയ്‌ലറ്റ് ആക്‌സസറീസ്, ചിതല്‍ തുടങ്ങിയ കീടങ്ങള്‍ക്കെതിരെയുള്ള ട്രീറ്റ്‌മെന്‍റ്, ഇന്‍റീരിയര്‍, ലാന്‍ഡ്‌സ്‌കേപ്പിംഗ്, റൂഫിംഗ് ടൈലുകള്‍, യുപിവിസി ഉത്പന്നങ്ങള്‍, വാട്ടര്‍ പ്രൂഫിംഗ് ഉത്പന്നങ്ങള്‍ തുടങ്ങി നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട എല്ലാ സാമഗ്രികളും സര്‍വ്വീസുകളും പ്രദര്‍ശനത്തിന്‍റെ ഭാഗമായിരിക്കും.

സെപ്തംബര്‍ 27ന് രാവിലെ 9.30ന് ലെന്‍സ്‌ഫെഡ് ജില്ലാ പ്രസിഡന്റ് ബി.വിജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ മുന്‍ മന്ത്രി തുരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ.കെ.സുരേഷ്‌കുറുപ്പ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ ചെയര്‍ പേഴ്‌സണ്‍ പി.ആര്‍.സോന മുഖ്യാതിഥിയാകും. 3ന് പ്രകൃതിദുരന്തങ്ങളും നിര്‍മ്മാണ മേഖലയും എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. ലെന്‍സ് ഫെഡ് സംസ്ഥാന സെക്രട്ടറി പി.എം.സനില്‍കുമാര്‍ മോഡറേറ്ററാകും. 5ന് വയലിന്‍ സംഗീതം നടക്കും.

28ന് രാവിലെ 10ന് ക്ലേ മോഡലിംഗ് മത്സരം നടക്കും. 3ന് പുതുതലമുറയിലെ കണ്‍സ്ട്രക്ഷന്‍ മെറ്റീരിയല്‍സ്, ടെക്‌നോളജി എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. 5ന് സംഗീതവിരുന്ന് ഉണ്ടാകും. 29ന് രാവിലെ 9.30ന് ലെന്‍സ്‌ഫെഡ് കുടുംബസംഗമവും കലാപരിപാടികളും നടക്കും. 2ന് മെഗാ മ്യൂസിക് & കോമഡി ഷോ നടക്കും. വൈകിട്ട് 6ന് സമാപനസമ്മേളനം സംസ്ഥാന സെക്രട്ടറി പി.എം.സനല്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ബി.വിജയകുമാര്‍ അദ്ധ്യക്ഷത വഹിക്കും. പ്രദര്‍ശനനഗരിയില്‍ പ്രവേശനം സൗജന്യമായിരിക്കുമെന്ന് ജില്ലാ സെക്രട്ടറി കെ.എന്‍.പ്രദീപ്കുമാര്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 8.1K