28 July, 2019 11:07:08 PM


ഉന്നത ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ ആള്‍ പിടിയില്‍: രക്ഷപ്പെടാന്‍ ഭിത്തിയിൽ 'മാലയിട്ട ചിത്രം'




തിരുവനന്തപുരം : ഉന്നത ഉദ്ദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ ആള്‍ പോലീസ് പിടിയില്‍. നാലാഞ്ചിറ സ്വദേശി ജോയ് തോമസിനെയാണ് പോലീസ് അറസ്റ്റ് ചെയ്യതത്. പലരില്‍ നിന്നും ഇയാള്‍ ലക്ഷങ്ങളുടെ തട്ടിപ്പാണ് നടത്തിയത്. ജോലി നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. ശനിയാഴിച്ച വൈകിട്ടാണ് ഇയാളെ പോലീസ് പിടികൂടിയത്. പല വകുപ്പുുകളിലേയും ഉദ്ദ്യേഗസ്ഥനാണെന്ന് പറഞ്ഞാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. സെന്‍ട്രല്‍ എക്സൈസ് കമ്മീഷണര്‍, ടി.ടി.ആര്‍, ഉന്നത പോലീസ് ഉദ്യസ്ഥന്‍ എന്നീ പേരുകളില്‍ വെച്ച് ജോലി വാഗ്ദാനം ചെയ്യതാണ് ഇയാള്‍ പണം തട്ടിയിരുന്നത്.


ഇയാളുടെ വീട് പരിശോധിച്ചപ്പോള്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും, കൂടാതെ വിവിധ പോലീസ് ഉദ്ദ്യേഗസ്ഥരുടെ യൂണിഫോമും, നിയമ പുസ്ത്തകങ്ങളും കണ്ടെത്തി. തട്ടിപ്പിന് ഇരയായവര്‍ ഇയാളെ അന്വേഷിച്ച് വീട്ടില്‍ എത്തുമ്പോള്‍ ഇയാളുടെ ചിത്രത്തില്‍ മാലയിട്ട് വച്ചിരിക്കുന്നതാണ് കാണുന്നത്. ഇയാള്‍ മരണപ്പെട്ടുവെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ഇതിലൂടെ ഇയാള്‍ ഉദ്ദേശിച്ചത്. ഇയാള്‍ മുന്‍പും തട്ടിപ്പ് കേസില്‍ പ്രതിയായിട്ടുണ്ട്. ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ മണ്ണന്തല പോലീസ് സ്‌റ്റേഷനില്‍ എത്തിയതോടെയാണ് പോലീസ് ഇയാളെ പിടികൂടിയത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K