07 July, 2019 09:53:07 AM


പോലീസ് സേനയ്ക്ക് കളങ്കം വരുത്തിയ ഇടുക്കി സംഭവത്തെ ന്യായികരിക്കാനാവില്ല - സുരേഷ്കുറുപ്പ് എം.എല്‍.എ




ഏറ്റുമാനൂര്‍: കേരള പോലീസ് സേനയ്ക്ക് കളങ്കം വരുത്തിയ സംഭവമാണ് ഇടുക്കിയിൽ നടന്നതെന്നും അതിനെ എങ്ങനെയാണ് നമുക്ക് ന്യായികരിക്കാൻ സാധിക്കുകയെന്നും അഡ്വ.കെ.സുരേഷ്കുറുപ്പ് എം.എല്‍.എ. എത്ര വലിയ കുറ്റവാളിയെയും ജനാധിപത്യപരമായി കൈകാര്യം ചെയ്യാനുള്ള അനുവാദം നമുക്ക് ഉണ്ട്. വിവിധ കാര്യങ്ങളിൽ ഇന്ത്യയിൽ തന്നെ വളരെ ഏറെ പ്രശംസ നേടിയ കേരള പോലീസിന് അപകീർത്തിയുണ്ടാക്കിയ സംഭവമാണ് ഇത്. കേരളാ പോലീസ് അസോസിയേഷന്‍ (കെപിഎ) കോട്ടയം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഞായറാഴ്ച ഏറ്റുമാനൂരില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  


പോലിസിന് ശക്തി ഉപയോഗിക്കാൻ പറ്റുന്ന ഒരുപാട് കാര്യങ്ങൾ നിയമത്തിൽ തന്നെ ഉണ്ട്. നിയമപരമായ കാര്യങ്ങൾ ക്യത്യമായി ചെയ്യാൻ ശ്രമിക്കുക. അതിനപ്പുറത്തെയ്ക്ക് പോകണ്ട ആവശ്യം ഇല്ല. പോലീസ് അസോസിയേഷൻ സേനയെ കൂടുതൽ സംസ്കാര സമ്പന്നവും ജനാധിപത്യ രീതിയിൽ പ്രവർത്തിക്കാനും ചെയ്യുന്ന സംഘടനയാണ്. സംഘടന പ്രവർത്തനത്തിലൂടെ സേനയ്ക്ക് ജനങ്ങളുമായുള്ള അകൽച്ച ഇല്ലാതാക്കാനും സാധിച്ചിട്ടുണ്ട് എന്നും സുരേഷ് കുറുപ്പ് പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് കെ.സുരേഷ്കുമാര്‍ അധ്യക്ഷനായിരുന്നു. 


വൈക്കം എ എസ് പി അരവിന്ദ് സുകുമാർ, കോട്ടയം ഡിവൈഎസ്പി ആർ.ശ്രികുമാർ, പാലാ ഡിവൈഎസ്പി ഷാജിമോൻ ജോസഫ്, കെപിഓഎ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി പ്രേംജി കെ.നായർ, കെ പി എ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി കെ.എ മാർട്ടിൻ, എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്‍റ് എസ്.രാജേഷ്, കേരള ഫയർഫോഴ്സ് അസോസിയേഷൻ മെമ്പർ പി.സജു, ബാബു ജോർജ്, ഏറ്റുമാനൂര്‍ ഇന്‍സ്പെക്ടര്‍ എ.ജെ.തോമസ്, സെക്രട്ടറി പി.എസ് അജേഷ് കുമാർ, കെ.സി സലിം കുമാർ, അജിത് റ്റി.ചിറയിൽ എന്നിവർ പ്രസംഗിച്ചു. 


ശനിയാഴ്ച സമ്മേളനം കോട്ടയം വിജിലന്‍സ് എസ്.പി വി.ജി.വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്‍റ് ഇ.എന്‍.സിബിമോന്‍റെ അധ്യക്ഷതയില്‍ അഡീഷണല്‍ െസ്.പി. എ നസീം, എസ്.ആര്‍.ചന്ദ്രഭാനു, ബിനു കെ.ഭാസ്കര്‍, എന്‍.വി.അനില്‍കുമാര്‍, കെ.ആര്‍.പ്രശാന്ത്കുമാര്‍, അനൂപ് അപ്പുകുട്ടന്‍, ഇ.എസ്.ബിജു, നടന്‍ ചാലി പാലാ എന്നിവര്‍ പ്രസംഗിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ജോസ് ജോസഫ് ക്ലാസെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K