29 June, 2019 02:23:52 PM
വൈക്കം തലയോലപ്പറമ്പിൽ നിന്നും കാണാതായ അമ്മയും കുഞ്ഞും പുഴയിൽ മരിച്ച നിലയിൽ

കോട്ടയം: തലയോലപ്പറമ്പിൽ നിന്നും വെള്ളിയാഴ്ച കാണാതായ അമ്മയും കുഞ്ഞും പുഴയിൽ മരിച്ച നിലയിൽ. വൈക്കം വടയാർ പൊട്ടൻചിറ അഭിജിത്തിന്റെ ഭാര്യ ദീപ (30) യുടെയും മകളുടെയും മൃതദേഹങ്ങൾ മൂവാറ്റുപുഴയാറ്റിൽ വടയാർ ഇളങ്കാവിനു സമീപത്ത് ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഒരു മണിയോടെയാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ മുതൽ ഇരുവരെയും കാൺമാനില്ലായിരുന്നു.
 
                                

 
                                        



