12 May, 2019 11:09:45 PM


മുംബൈയുടെ മൂന്നു വിക്കറ്റ് വീണു: ഹൈദരാബാദില്‍ ആധിപത്യം തിരിച്ചുപിടിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്

 


ഹൈദരാബാദ്: ഐപിഎല്‍ ആവേശപ്പൂരത്തിന്റെ കലാശപ്പോരില്‍ ആദ്യ ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് രണ്ടു വിക്കറ്റ് നഷ്ടം. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മ, ക്വിന്റണ്‍ ഡിക്കോക്ക് എന്നിവരുടെ വിക്കറ്റാണ് മുംബൈ ഇന്ത്യന്‍സിന് നഷ്ടമായത്. 11 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സെന്ന നിലയിലാണ്.

നാലാം ഓവറിലെ അഞ്ചാമത്തെ പന്തിലാണ് മുംബൈയൂടെ ആദ്യ വിക്കറ്റ് വീണത്. താക്കൂറിന്റെ പന്തില്‍ ക്വിന്റണ്‍ ഡിക്കോക്കിനെ( 17 പന്തില്‍ 29 റണ്‍സ്) ധോണിയുടെ കൈകളിലാണ് എത്തിച്ചത്. പിന്നാലെ തൊട്ടടുത്ത ഓവറില്‍ ചഹര്‍ രോഹിത് ശര്‍മ്മയെയും( 14 പന്തില്‍ 15 റണ്‍സ്) പറഞ്ഞയച്ചു. 11-ാം ഓവറില്‍ ഇമ്രാന്‍ താഹിറിന്റെ വകയായിരുന്നു അടുത്ത ചാന്‍സ്. സൂര്യകുമാര്‍ യാദവ്( 17 പന്തില്‍ 15 റണ്‍സ്) ആണ് മൂന്നാമാനായി മടങ്ങിയത്.

ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരില്‍ ടോസ് നേടിയ മുംബൈ ആദ്യ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇതുവരെ മൂന്നു കിരീടങ്ങള്‍ ചൂടിയിട്ടുള്ള മുംബൈ ഇന്ത്യന്‍സ് മൂന്ന് ഫൈനല്‍ പോരാട്ടങ്ങളിലും ആദ്യം ബാറ്റ് ചെയ്തിരുന്നു. മൂന്നു കിരീട നേട്ടങ്ങളിലും ഒപ്പമം നിന്ന് ആദ്യ ബാറ്റിങ്ങ് എന്ന ഭാഗ്യം ഇത്തവണയും തുണയ്ക്കുമെന്ന ആത്മവിശ്വാസത്തിലാണ് മുംബൈ. കലാശപ്പോരില്‍ ചെന്നൈ മാറ്റങ്ങളില്ലാതെ കളത്തിലിറങ്ങുമ്പോള്‍ മുംബൈ ജയന്ത് യാദവിന് പകരം മിച്ചല്‍ മ€ീഗനനനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇരു ടീമുകളും മൂന്നു കിരീടങ്ങള്‍ നേടിയിട്ടുണ്ട്.

ടീം മുംബൈ: ക്വിന്റണ്‍ ഡികോക്ക്, രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, കീറണ്‍ പൊള്ളാര്‍ഡ്, മിച്ചല്‍ മഗനന്‍, രാഹുല്‍ ചഹര്‍, ലസിത് മലിംഗ, ജസ്പ്രീത് ബുംമ്ര. ടീം ചെന്നൈ: ശഷയിന്‍ വാട്‌സണ്‍, ഫാഫ് ഡുപ്ലെസി, സുരേഷ് റെയ്, അമ്പാട്ടി റായിഡു, എംഎസ് ധോണി( ക്യാപ്റ്റന്‍), ഡ്വെയ്ന്‍ ബ്രാവോ, രവീരന്ദ ജഡേജ, ദീപ്ക് ചഹര്‍, ഹര്‍ഭജന്‍ സിങ്, ഇമ്രാന്‍ താഹിര്‍, ഷാര്‍ദൂല്‍ താക്കൂര്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K