12 May, 2019 11:07:50 PM


തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കനത്ത മഴയ്ക്ക് സാധ്യത; ഇടുക്കി ജില്ലയില്‍ യെല്ലോ അലേര്‍ട്ട്




തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാചയും ചൊവ്വാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റു വീശാനും സാധ്യതയുണ്ട്. ഏഴുമുതല്‍ 11 സെന്റീമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത.


അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കി ജില്ലയില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുള്‍ പൊട്ടലിനു സാധ്യതയുള്ളതിനാല്‍ രാത്രി ഏഴു മുതല്‍ രാവിലെ ഏഴുവരെ മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിലാല്‍ ജലാശയങ്ങളില്‍ ഇറങ്ങരുത്.


മരങ്ങള്‍ക്ക് കീഴില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടരുത്. കുട്ടികള്‍ വെള്ളക്കെട്ടിലും കുളങ്ങളിലും ചിറകളിലും ഇറങ്ങുന്നത് ഒഴിവാക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. സംസ്ഥാനത്ത് ഞയറാഴ്ച ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയിരിക്കുന്നത് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലാണ്. മൂന്നു സെന്റി മീറ്റര്‍ പൊന്നാനിയിലും കോന്നി, വയനാട് എന്നിവിടങ്ങളില്‍ ഒരു സെന്റി മീറ്റര്‍ മഴയും രേഖപ്പെടുത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K