08 May, 2019 01:10:43 PM


പ്ലസ് ടു വിജയം 84.33% ; കോഴിക്കോട് മുന്നില്‍; 79 സ്കൂളുകൾക്ക് നൂറുമേനി

കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത് മലപ്പുറം; കുറവ് വയനാട്

 


തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പരീിക്ഷ എഴുതിയവരില്‍ 3,11,375 പേര്‍ ഉപരിപഠനത്തിന് അര്‍ഹതനേടി. 84.33% ആണ് വിജയം. മുന്‍ വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടി. ഏറ്റവും കൂടുതല്‍ വിജയം കോഴിക്കോട് ജില്ലയിലാണ്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയത് 14, 224 കുട്ടികള്‍ക്കാണ്. ഈ വര്‍ഷം 183 വിദ്യാര്‍ത്ഥികള്‍ 1200ല്‍ മുഴുവന്‍ മാര്‍ക്കും നേടിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാജഹാന്‍ ഫലം പ്രഖ്യാപിച്ചുകൊണ്ട് വ്യക്തമാക്കി.


ഇത്തവണ പ്ലസ് വണ്‍ അപേക്ഷകള്‍ സ്വീകരിക്കാന്‍ നടപടികള്‍ പൂര്‍്തതിയാക്കിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. മെയ് 10 മുതല്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാം. ട്രയല്‍ അലോട്ട്‌മെന്റ് മെയ് 20നും ആദ്യ അലോട്ട്‌മെന്റ് 24നുമായിരിക്കും. ജൂണ്‍ മൂന്നിന് ക്ലാസുകള്‍ ആരംഭിക്കും. ഒന്നു മുതല്‍ പന്ത്രണ്ടു വരെയുള്ള സ്‌കൂള്‍ കുട്ടികള്‍ക്ക് ഒരുമിച്ച് ക്ലാസ് ആരംഭിക്കുന്ന ചരിത്രവും ഇത്തവണയുണ്ടാകും. 203 അധ്യായന ദിവസങ്ങള്‍ ഈ വര്‍ഷം നിശ്ചയിച്ചിട്ടുണ്ട്. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ 226 ദിനങ്ങള്‍.


ഓപ്പണ്‍ സ്‌കൂള്‍ വഴി പരീക്ഷ എഴുതിയവരില്‍ 25610 (43.48%) പേരും റെഗുലര്‍ സയന്‍സ് വിഭാഗത്തില്‍ 1,54,112 (86.04%) പേരും ഹ്യുമാനിറ്റീസ് 60,681 (79.82%) പേരും കൊമേഴ്‌സ് വിഭാഗത്തില്‍ 96,582 (84.65%) പേരും ടെക്‌നിക്കല്‍ വിഭാഗത്തില്‍ 990 (69.72%) പേരും ആര്‍ട് കലാമണ്ഡലം 73 (93.59%) പേരും വിജയിച്ചു. സര്‍ക്കാര്‍ സ്‌കൂള്‍ പരീക്ഷ എഴുതിയവരില്‍ 1,29,188 (83.03%) പേരും എയ്ഡഡ് സ്‌കൂളുകളില്‍ 1,61,751 (86.36%) അണ്‍എയ്ഡഡ് 20,289 (77.34%) പേരും സ്‌പെഷ്യല്‍ 217 (98.64%) പേരും ടെക്‌നീക്കല്‍ വിഭാഗത്തില്‍ 990 (69.72%) പേരും കലാമണ്ഡലം ആര്‍ട് 73 (93.59%) പേരും വിജയിച്ചു.


ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ വിജയിപ്പിച്ച ജില്ല കോഴിക്കോട് ആണ്. 87.44%. കുറവ് പത്തനംതിട്ടയില്‍ 78%. നൂറ് ശതമാനം വിജയം നേടിയ സര്‍ക്കാര്‍ സ്‌കൂളുകള്‍ 12 എണ്ണം . കഴിഞ്ഞ വര്‍ഷം ഇത് 8 ആയിരുന്നു. എയ്ഡഡ് 25 (19) അണ്‍എയ്ഡഡ് 34 (46) സ്പെഷ്യല്‍ 8 (6). 79 സ്‌കൂളുകള്‍ നൂറുശതമാനം വിജയം നേടി. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത് മലപ്പുറം, കുറവ് വയനാട്.


ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയത് മലപ്പുറം ജില്ല. ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷ എഴുതിച്ച സ്‌കൂള്‍ പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, തിരുവനന്തപുരം. ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷ എഴുതിച്ച എയ്ഡഡ് സ്‌കൂളും പട്ടം സെന്റ് മേരീസ് ആണ്. ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷ എഴുതിച്ച സര്‍ക്കാര്‍ സ്‌കൂള്‍ ജി.എച്ച്.എസ്. തിരൂരങ്ങാടി മലപ്പുറം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K