01 May, 2019 05:35:49 PM


മൂന്നര ലക്ഷത്തോളം സ്ത്രീ തൊഴിലാളികൾ പട്ടിണിയിൽ; മെയ് ദിനം തൊഴിലാളി വഞ്ചനാ ദിനമായി ആചരിച്ചു



തിരുവനന്തപുരം: മെയ് 1 ലോക തൊഴിലാളി ദിനം കശുവണ്ടി മേഖലയിൽ തൊഴിലാളി വഞ്ചനാ ദിനമായി ആചരിച്ചു. കേരളത്തിലെ കശുവണ്ടി മേഖലയിൽ ഏകദേശം മൂന്നര ലക്ഷത്തോളം സ്ത്രീ തൊഴിലാളികൾ പട്ടിണിയിൽ. കേന്ദ്ര - കേരള സർക്കാരിന്‍റെയും കേരളത്തിലെ ബാങ്കുകളുടെയും തൊഴിലാളി വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചാണ് കേരള കശുവണ്ടി വ്യവസായ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ മെയ് ദിനം കശുവണ്ടി തൊഴിലാളി വഞ്ചനാദിനമായി ആചരിച്ചത്. 

ബാങ്കുകളുടെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും ബാങ്കുകളുടെയും  നിലപാടുകൾ മാറ്റി കശുവണ്ടി വ്യവസായം പുനരുദ്ധരിച്ചു  കേരളത്തിൽ  നിലനിർത്തി തൊഴിൽ സ്ഥിരത ഉറപ്പുവരുത്തിയില്ലെങ്കിൽ വൻ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സംയുക്ത സമരസമിതി യോഗത്തിൽ മുന്നറിയിപ്പ് നല്‍കി.  യോഗത്തിൽ സംസ്ഥാന കൺവീനർ രാജേഷ്. കെ, സംസ്ഥാന പ്രസിഡന്‍റ് ബി. നൗഷാദ്, വൈസ് പ്രസിഡന്‍റ് ഡി. മാത്തുക്കുട്ടി, തൊഴിലാളികളായ മഞ്ജു, ലളിത, ജലജ എന്നിവർ സംസാരിച്ചു.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K