27 April, 2019 01:26:49 PM


മുഖ്യമന്ത്രി ഗ്യാലറിക്ക് വേണ്ടി കളിക്കാത്തയാള്‍ ; പിണറായിയെ സുഖിപ്പിച്ച് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്



കൊച്ചി: ഗ്യാലറിക്ക് വേണ്ടി ഒരിക്കലും കളിക്കാത്ത പിണറായി വിജയനെ ഭാവികേരളം ഏറ്റവും മികച്ച മുഖ്യമന്ത്രിയായി അടയാളപ്പെടുത്തുമെന്ന് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. മുഖ്യമന്ത്രിയായാല്‍ സാധാരണ മനുഷ്യരെ പോലെ പെരുമാറരുതെന്ന് പറയുന്നത് എന്ത് ധര്‍മ്മമാണെന്ന് ചോദിക്കുന്ന ഗീവര്‍ഗീസ് മാര്‍ കൂറിലോസ് താന്‍ അദ്ദേഹത്തെ ഏറെ ഇഷ്ടപ്പെടുന്നതായും പറയുന്നു.


ഫേസ്ബുക്കിലിട്ട കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയ്ക്കുള്ള പിന്തുണ അദ്ദേഹം പ്രഖ്യാപിച്ചത്. ദേഷ്യം വരുമ്പോള്‍ അതുപോലെ പ്രതികരിക്കാനും ചിരി വരുമ്പോള്‍ അത് ഒളിപ്പിക്കാതെയും ഇരിക്കുന്നയാളാണ് താനെന്നും അതുപോലെയുള്ള നേതാക്കളോട് അതാണ് തനിക്ക് ഐക്യപ്പെടുവാന്‍ കഴിയുന്നതെന്നും പറയുന്നു. ശരിയെന്ന് തനിക്ക് ഉറച്ച ബോദ്ധ്യമുള്ള കാര്യങ്ങളോട് പിണറായി കാട്ടുന്ന നിശ്ചയദാര്‍ഡ്യം ശ്‌ളാഘനീയമാണെന്നും പോസ്റ്റില്‍ പറയുന്നു.


വോട്ടു കിട്ടിയാലും പോയാലും നിലപാടുകളില്‍ ഉറച്ചു നില്‍ക്കാന്‍ രാഷ്ട്രീയ ഇച്ഛാശക്തി ഉള്ളവര്‍ക്കേ കഴിയൂ. എതിര്‍ക്കപ്പെടേണ്ട കാര്യങ്ങളില്‍ കൃത്രിമമായ ഡിപ്‌ളോമസി പിണറായി ശൈലിയല്ല. അത് താന്‍ ഏറെ ഇഷ്ടപ്പെടുന്നതായും പറയുന്നു.ഇത്രയേറെ തെറ്റിദ്ധരിക്കപ്പെടുകയും അതിലേറെ വേട്ടയാടപ്പെടുകയും ചെയ്യപ്പെടുന്ന ഒുര രാഷ്ട്രീയ നേതാവ് പിണറായിയെപ്പോലെ മറ്റൊരാളില്ലെന്നും ഒരു കാലത്ത് താനും ഈ തെറ്റിദ്ധാരണയുടെ ഇരയായിരുന്നെന്നും അത് മാറ്റിയത് ഡോ. സെബാസ്റ്റന്‍ പോള്‍ സാറായിരുന്നെന്നും പറയുന്നുണ്ട്. വോട്ടെടുപ്പ് ദിനത്തില്‍ തന്നെ സമീപിച്ച മാധ്യമപ്രവര്‍ത്തകരോട് ദേഷ്യത്തോടെ മാറി നില്‍ക്കെന്ന് പറഞ്ഞ പിണറായിയുടെ രോഷ പ്രകടനം വലിയ ചര്‍ച്ചയായി മാറിയിരുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K