15 March, 2019 08:23:53 PM


1,200 ഓളം മാറ്റങ്ങളുമായി പുതിയ ഫോര്‍ഡ് ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍



ബംഗളുരു: പുതിയ 2019 ഫോര്‍ഡ് ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയില്‍ പുറത്തിറങ്ങി. പുതിയ കാറില്‍ 1,200 ഓളം മാറ്റങ്ങള്‍ സംഭവിച്ചെന്ന് ഫോര്‍ഡ് പറയുന്നു. ആംബിയന്റ്, ടൈറ്റാനിയം, ബ്ലൂ എന്നിങ്ങനെ മൂന്നു വകഭേദങ്ങളാണ് ഹാച്ച്‌ബാക്കില്‍. ശ്രേണിയില്‍ ആദ്യമായി ആറു എയര്‍ബാഗുകള്‍ അവതരിപ്പിക്കുന്ന കാറായും ഇനി ഫോര്‍ഡ് ഹാച്ച്‌ബാക്ക് അറിയപ്പെടും. സുരക്ഷയുടെ കാര്യത്തിലും ഫോര്‍ഡ് ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്.


ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്‌ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ക്യാമറ, കീലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്ബുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍, വേഗ മുന്നറിയിപ്പ് സംവിധാനം എന്നിങ്ങനെ കാറിലെ സുരക്ഷാ ക്രമീകരണങ്ങള്‍ നീളും.ഏറ്റവും ഉയര്‍ന്ന ബ്ലൂ വകഭേദത്തിലാണ് ആറു എയര്‍ബാഗുകള്‍ ഒരുങ്ങുന്നത്. 5.15 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റ് ഷോറൂമുകളില്‍ അണിനിരക്കും. 8.09 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന ഫിഗൊ മോഡലിന് വില.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K