16 January, 2019 02:33:31 PM
കനകദുര്‍ഗയ്‌ക്കെതിരെ കേസ് ; ഭര്‍ത്താവിന്‍റെ അമ്മയെ മര്‍ദ്ദിച്ചെന്ന് ആരോപണം

മലപ്പുറം: ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭര്‍ത്താവിന്‍റെ അമ്മയെ മര്‍ദ്ദിച്ചെന്ന് ആരോപണത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ പൊലീസ് കനകദുര്‍ഗയ്‌ക്കെതിരെ കേസെടുത്തു. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കനകദുര്‍ഗയ്ക്കും മര്‍ദ്ദനമേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കൃഷ്ണനുണ്ണിയുടെ അമ്മ സുമതിക്കെതിരെ കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തിരുന്നു. തലയ്ക്ക് പരുക്കേറ്റ കനകദുര്‍ഗ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
 
                                 
                                        



