Breaking News
സിബിഐയിൽ കൂട്ട സ്ഥലംമാറ്റം; തീരുമാനം പുതിയ ഡയറക്ടറെ വ്യാഴാഴ്ച തെരഞ്ഞെടുക്കാനിരിക്കെ... വിരാട് കോഹ്ലി ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍; കരസ്തമാക്കിയത് അപൂര്‍വ്വ നേട്ടം... ശബരിമല റിവ്യു ഹർജികൾ പരിഗണിക്കുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി... റഷ്യന്‍ കടലില്‍ കപ്പലുകള്‍ക്ക് തീപിടിച്ചു; ഇന്ത്യാക്കാരടക്കം 11 പേര്‍ മരിച്ചതായി സൂചന... ഏറ്റുമാനൂര്‍ കല്പന കോട്ടേജിൽ എസ്.രാമചന്ദ്രൻ നായർ അന്തരിച്ചു... സംസ്ഥാനത്ത് 53 പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്‍റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന... 25 വര്‍ഷത്തിന് ശേഷം ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് കേരളം ആതിഥേയരാകുന്നു... നടിയെ ആക്രമിച്ച കേസ്; സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സമയം വേണമെന്ന് ദിലീപ്... സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയരുന്നു; പെട്രോളിന് 74 ഉം ഡീസലിന് 70 ഉം കടന്നു... മെക‌്സിക്കോയിലെ ലാലിപാനിൽ ഇന്ധനക്കുഴൽ സ‌്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 89ആയി...

01 January, 2019 10:17:54 PM


കാസര്‍ഗോഡ് മായിപ്പാടിയിലും ചേറ്റുകുണ്ടിലും ഉണ്ടായ ആക്രമണം ആസൂത്രിതമെന്ന് മന്ത്രി ശൈലജ
കാസര്‍ഗോഡ്: മായപ്പാടിയിലും ചേറ്റുകുണ്ടിലും വനിതാ മതിലിനു നേരെ ഉണ്ടായ ആക്രമണത്തില്‍ ശക്തമായി അപലപിക്കുന്നവെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുവാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്‍തുണയോടെ സംഘടിപ്പിച്ച വനിതാ മതിലില്‍ പങ്കെടുക്കുന്നവരെ പിന്‍തിരിപ്പിക്കുവാനായി ആക്രമണം നടത്തി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. കഴിഞ്ഞുപോയ കാലഘട്ടങ്ങളിലെ അനാചാരങ്ങളും മനുഷ്യത്വരഹിതമായ നടപടികളും പുതിയ സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുവാന്‍ ചിലര്‍ നടത്തുന്ന ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്നും മന്ത്രി വ്യക്തമാക്കി.മതിലിന് ലഭിച്ച പിന്തുണ കണ്ട് സ്തബ്ധരായ ഒരു വിഭാഗത്തിന്റെ പ്രതികരണം മാത്രമായി ഇന്നത്തെ ആക്രമണത്തെ കാണാന്‍ കഴിയില്ല. തീര്‍ത്തും ആസൂത്രിതമായ അക്രമണമാണ് കാസര്‍ഗോഡ് മായിപ്പാടിയിലും, ചേറ്റുകുണ്ടിലും ഉണ്ടായത്. സ്ത്രീകള്‍ക്ക് നേരയുള്ള അക്രമണങ്ങളെ ഒരിക്കലും വച്ചുപെറുപ്പിക്കില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. പുതുവര്‍ഷ ദിനത്തിലും സ്ത്രീകള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നേരെയുണ്ടായ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു. മന്ത്രി സംഘര്‍ഷ സ്ഥലം സന്ദര്‍ശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തി.വ​നി​താ മ​തി​ലി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ സ​ഞ്ച​രി​ച്ച ബ​സി​നു നേ​രെ ക​ല്ലേ​റ്. നാ​ലു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. കാ​സ​ര്‍​ഗോ​ഡ് മ​ധൂ​ര്‍ കു​തി​ര​പ്പാ​ടി​യി​ലാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ​വ​രെ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ ബി​ജെ​പി, ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു. ചേ​റ്റു​കു​ണ്ടി​ല്‍ വ​നി​താ മ​തി​ലി​നി​ടെ സം​ഘ​ര്‍​ഷ​മു​ണ്ടാ​യാ​രു​ന്നു. ആ​ര്‍​എ​സ്‌എ​സ്, ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ റോ​ഡ് കൈ​യേ​റി, സ്ത്രീ​ക​ള്‍​ക്കു​നേ​രെ ക​ല്ലേ​റു​ന​ട​ത്തു​ക​യും മ​തി​ലി​നു സ​മീ​പം തീ​യി​ടു​വാ​നും ശ്ര​മി​ച്ചു. ക​ല്ലേ​റി​ല്‍ ആ​റു പോ​ലീ​സു​കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. റെ​യി​ല്‍​വേ പാ​ത​യോ​ടു ചേ​ര്‍​ന്നു​ള്ള പു​ല്ലി​നാ​ണ് അ​ക്ര​മി​ക​ള്‍ തീ​യി​ട്ട​ത്.Share this News Now:
  • Google+
Like(s): 53