01 March, 2023 12:31:22 PM
സി എം. രവീന്ദ്രന് വീണ്ടും നോട്ടീസ്
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം. രവീന്ദ്രന് വീണ്ടും ഇ ഡി നോട്ടീസ്. ലൈഫ് മിഷൻ കോഴക്കേസ്സിലാണ് നോട്ടീസ്.
ഈ മാസം 7 ന് രാവിലെ 10.30 ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ്. കഴിഞ്ഞ മാസം 27 ന് ഹാജരാകാൻ നോട്ടീസ് നല്കിയിരുന്നെങ്കിലും സി എം. രവീന്ദ്രൻ എത്തിയിരുന്നില്ല.