20 September, 2022 09:36:05 PM


ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് പരാതിയുമായി ബിനോയ് വിശ്വം



ന്യൂഡല്‍ഹി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് പരാതി. ബിനോയ് വിശ്വം എംപിയാണ് പരാതി നൽകിയത്. സർക്കാരിന്‍റെ ഭരണഘടനാ പ്രവർത്തനത്തിൽ ഗവർണ്ണർ ഇടപെടുന്നത് തടയണമെന്നാണ് പരാതിയിലെ ആവശ്യം. ഗവർണ്ണർ - സർക്കാർ പോര് അസാധാരണ നിലയിലേക്ക് പോകുന്നതിനിടയിലാണ് രാഷ്ട്രപതിക്ക് ബിനോയ് വിശ്വം എംപി പരാതി നൽകിയിരിക്കുന്നത്.

സർക്കാരുമായുള്ള ഒരു തുറന്ന പോര് ഭരണഘടനാ വിരുദ്ധമാണ്. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് രാഷ്ട്രപതിയുടെ ഇടപെടൽ അടിയന്തരമായി തന്നെ ഉണ്ടാകണം. രാജ്ഭവന്റെ ഔന്നിത്യവും മര്യാദയും കാത്തു സൂക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം. സംസ്ഥാന സർക്കാരിന്റെ ഭരണഘടന പ്രവർത്തനത്തിൽ ഇടപെടുന്നത് തടയണം തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും കത്തിൽ സൂചിപ്പിക്കുന്നത്. ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ വരുന്നു. ഒരു വാർത്താ സമ്മേളനം നടത്തുന്നു. അതിൽ ഒരു പ്രത്യേക രാഷ്ട്രീയത്തിന്റെ അജണ്ട വെച്ചു കൊണ്ട് അദ്ദേഹം സർക്കാരിനെതിരെ പ്രവർത്തിക്കുന്നു. തുടങ്ങിയ ഗൗരവകരമായ പരാതിയാണ് ബിനോയ് വിശ്വം എംപി രാഷ്ട്രപതിക്ക് നൽകിയിരിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K