25 January, 2016 10:23:01 PM


മലയാളം സര്‍വകലാശാല മലയാളം ഓണ്‍ലൈന്‍ കോഴ്‌സ് ആരംഭിക്കും - കെ.ജയകുമാര്‍



ഷാര്‍ജ : ലോകത്തെവിടെയുമുള്ള മലയാളികള്‍ക്ക് പ്രയോജനമാകും വിധം കേരള മലയാളം സര്‍വകലാശാലയുടെ കീഴില്‍ മലയാളം ഓണ്‍ലൈന്‍ കോഴ്‌സ് താമസിയാതെ ആരംഭിക്കുമെന്ന് കേരള മലയാളം സര്‍വകലാശാലാ വൈസ് ചാന്‍സലറും മുന്‍ കേരള ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാര്‍ പറഞ്ഞു. ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ സാഹിത്യ വിഭാഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലയാളിയുടെ തനിമ വെളിപ്പെടുത്തുന്നത് രാഷ്ട്രീയത്തിലൂടെയും സാഹിത്യത്തിലൂടെയുമാണ്. ഇംഗ്ലീഷ് പഠിക്കാന്‍ മലയാളത്തെ തല്ലിക്കൊല്ലേണ്ടതില്ല. മാതൃഭാഷയില്‍ പ്രാവീണ്യം നേടിയാല്‍ മാത്രമേ മറ്റുഭാഷ എളുപ്പത്തില്‍ വഴങ്ങുകയുള്ളൂവെന്നും അച്ചടി മഷിപുരണ്ട അക്ഷരത്തിന്റെ വിശുദ്ധിയെപ്പറ്റിയും പ്രതിബദ്ധതയെപ്പറ്റിയും ബോധമുള്ളവരാണ് മലയാളികളെന്നും ജയകുമാര്‍ പറഞ്ഞു. അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം അധ്യക്ഷത വഹിച്ചു. 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K