29 May, 2017 08:41:26 AM
ചലച്ചിത്ര നിർമാതാവ് വലിയവീട്ടിൽ സിറാജ് അന്തരിച്ചു
കൊച്ചി (29/5/2017): പ്രമുഖ ചലച്ചിത്ര നിർമാതാവ് വലിയവീട്ടിൽ സിറാജ്(68) അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. രാജമാണിക്യം, പ്രജാപതി, അപരിചിതൻ തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ്. കബറടക്കം വൈകുന്നേരം മൂന്നിന്.