23 May, 2017 12:00:54 AM


ബാ​ഡ്മി​ന്‍റ​ണ്‍: മി​ക​വേ​റി​യ പ​രി​ശീ​ല​ക​ര്‍ രാ​ജ്യ​ത്തു കു​റ​വാ​ണെ​ന്ന് സൈ​ന നെ​ഹ്‌വാൾ



കൊ​ച്ചി: മി​ക​ച്ച ബാ​ഡ്മി​ന്‍റ​ണ്‍ അ​ക്കാ​ദ​മി​ക​ള്‍ ഉ​ണ്ടെ​ങ്കി​ലും അ​തി​ന​നു​സ​രി​ച്ച് മി​ക​വേ​റി​യ പ​രി​ശീ​ല​ക​ര്‍ രാ​ജ്യ​ത്തു കു​റ​വാ​ണെ​ന്ന് മു​ന്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ ബാ​ഡ്മി​ന്‍റ​ണ്‍ താ​രം സൈ​ന നെ​ഹ്‌വാൾ. കൊ​ച്ചി ക​ട​വ​ന്ത്ര രാ​ജീ​വ് ഗാ​ന്ധി ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പം ആ​രം​ഭി​ച്ച യോ​നെ​ക്സ് ഷോ​റൂം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ​താ​യി​രു​ന്നു സൈ​ന. 

അ​ക്കാ​ഡമി​ക​ള്‍ വ​ന്ന​തുകൊ​ണ്ട് മാ​ത്രം ബാ​ഡ്മി​ന്‍റ​ണ് ഗു​ണ​മു​ണ്ടാ​കി​ല്ല. മി​ക​ച്ച പ​രി​ശീ​ല​ക​രു​ടെ​യും ഫി​സി​യോ​ക​ളു​ടെ​യും സ​പ്പോ​ര്‍​ട്ടിം​ഗ് സ്റ്റാ​ഫു​ക​ളു​ടെ​യും അ​ഭാ​വം ന​മു​ക്കു​ണ്ട്. എ​ല്ലാ ന​ഗ​ര​ങ്ങ​ളി​ലും ബാ​ഡ്മി​ന്‍റ​ണ്‍ അ​ക്കാ​ദ​മി​ക​ള്‍ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​ക​ളു​ണ്ട്. പ​ല മു​ന്‍​കാ​ല താ​ര​ങ്ങ​ള്‍​ക്കും ജോ​ലി ക​ള​ഞ്ഞ് പ​രി​ശീ​ല​നം ന​ല്കാ​ന്‍ എ​ത്താ​ന്‍ സാ​ധി​ക്കി​ല്ല. ജോ​ലി​യി​ല്‍ നി​ന്ന് മാ​റി പ​രി​ശീ​ല​ന​ത്തി​നെ​ത്താ​ന്‍ അ​വ​ര്‍​ക്ക് ഏ​റെ ക​ട​മ്പ​ക​ള്‍ മ​റി​ക​ട​ക്കേ​ണ്ട​തു​ണ്ട്. 

അ​ടു​ത്ത ആ​ഴ്ച ന​ട​ക്കു​ന്ന താ​യ്‌ല​ൻ​ഡ് ഓ​പ്പ​ണി​നാ​യു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് താ​നെ​ന്നും കാ​ല്‍​മു​ട്ടി​ന്‍റെ സ​ര്‍​ജ​റി ക​ഴി​ഞ്ഞ് തി​രി​ച്ചുവ​രു​ന്ന​ത് സാധാരണ പരിക്കു ക​ഴി​ഞ്ഞ് വ​രു​ന്ന​തുപോ​ലെ എ​ളു​പ്പ​മ​ല്ലെ​ന്നും സൈ​ന ചൂ​ണ്ടി​ക്കാ​ട്ടി. ജ​യമാണ് പ്ര​ധാ​നം. അ​തേ​പ്പ​റ്റി മാ​ത്ര​മെ ഇ​പ്പോ​ള്‍ ചി​ന്തി​ക്കു​ന്നു​ള്ളൂ. മി​ക​ച്ച പ​രി​ശീ​ല​ന സെ​ഷ​നാ​ണ് ഇ​പ്പോ​ള്‍ ക​ഴി​ഞ്ഞ​ത്. പ​രി​ശീ​ല​ന സെ​ഷ​നി​ല്‍ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​ന്‍ സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ത​ന്‍റെ വി​ശ്വാ​സം. ഇ​പ്പോ​ള്‍ വി​ജ​യി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്, വി​ജ​യ​ത്തി​ലൂ​ടെ​യാ​ണ് ആ​ത്മ​വി​ശ്വാ​സം തി​രി​ച്ചെ​ടു​ക്കേ​ണ്ട​ത്. 

വ​രു​ന്ന ടൂ​ര്‍​ണ​മെ​ന്‍റു​ക​ളി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ചവ​യ്ക്കാ​ന്‍ ശ്ര​മി​ക്കും. എ​തി​രാ​ളി ആ​രാ​യാ​ലും വി​ജ​യി​ക്കു​ക എ​ന്ന​തു മാ​ത്ര​മെ മ​ന​സി​ല്‍ ഉ​ള്ളൂ. ​ സി​ന്ധു ആ​യാ​ലും ക​രോ​ലി​ന്‍ ആ​യാ​ലും കോ​ര്‍​ട്ടി​ല്‍ ന​മ്മു​ടെ എ​തി​രാ​ളി​ക​ളാ​ണ്. പ​രി​ശീ​ല​ക​രു​ടെ ജോ​ലി കാ​യി​ക താ​ര​ത്തേ​ക്കാ​ള്‍ വി​ഷ​മ​ക​ര​മാ​ണെ​ന്ന് ഭാ​വി​യി​ല്‍ പ​രി​ശീ​ല​ക​യാ​വു​മോ എ​ന്ന ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി സൈന പ​റ​ഞ്ഞു. കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കാ​നു​ള്ള ക്ഷ​മ എ​നി​ക്കി​ല്ല, കോ​ച്ചിം​ഗി​നെക്കു​റി​ച്ച് ഇ​പ്പോ​ള്‍ മ​ന​സി​ല്‍ ചി​ന്ത​യി​ല്ല. ഭാ​വി​യി​ല്‍ മാ​റി​യേ​ക്കാം. പ്രാ​യ​മേ​റു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് പ്രാ​യ​മ​ല്ല, മ​ന​സും അ​ര്‍​പ്പണ​ബോ​ധ​വു​മാ​ണ് കാ​യി​ക​താ​ര​ത്തി​ന്‍റെ കൈ​മു​ത​ല്‍ എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K