18 May, 2017 10:27:08 AM


കേന്ദ്രമന്ത്രി അനിൽ മാധവ്​ ദവെ അന്തരിച്ചു



ദില്ലി(18/05/17): കേന്ദ്ര പരിസ്​ഥിതി മന്ത്രി അനിൽ മാധവ്​ ദവെ (60)അന്തരിച്ചു. സ്വദേശമായ മധ്യപ്രദേശിലെ ബഡ്നഗറിലായിരുന്നു അന്ത്യം. അസുഖബാധിതനായതിനെ തുടർന്ന് കുറച്ചുനാളുകളായി ചികിൽസയിലായിരുന്നു.


1956 ജൂലൈ 6ന് മധ്യപ്രദേശിലെ ഉജ്ജെയിനിലാണു ജനനം. ആർഎസ്എസിലൂടെയാണ് പൊതുപ്രവർത്തന രംഗത്തെത്തുന്നത്. മധ്യപ്രദേശിൽനിന്നുള്ള രാജ്യസഭാംഗമാണ് ദവേ. കഴിഞ്ഞ വർഷമാണ് മന്ത്രിയായി അധികാരത്തിലേറിയത്. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമാണ്​. 2016 ജൂലൈ അഞ്ചിന്​ മന്ത്രി സഭാ വികസനത്തിലൂടെയാണ്​ അനിൽ ദവെക്ക്​ മന്ത്രി പദം ലഭിച്ചത്​. പരിസ്​ഥിതി –വനം–കാലാവസ്​ഥാ വ്യതിയാന വകുപ്പി​ന്‍റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായിരുന്നു. ദവേയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K