16 May, 2017 10:15:49 AM


ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ​യും ക​ന​റയും ഉള്‍പ്പെടെ നാല് ബാങ്കുകള്‍ ല​യ​ന പാ​ത​യി​ല്‍



മുംബൈ: എസ്ബിഐ ലയനത്തിനു പിന്നാലെ, ല​യ​ന പാ​ത​യി​ല്‍ നാ​ല്​ പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ കൂ​ടി. പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്ക്, ബാ​ങ്ക്​ ഒാ​ഫ്​ ബ​റോ​ഡ, ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ, ക​ന​റ ബാ​ങ്ക്​ എ​ന്നി​വ​യു​ടെ ല​യ​നം സം​ബ​ന്ധി​ച്ച്​ പ്രാ​ഥ​മി​ക ച​ർ​ച്ച തു​ട​ങ്ങി​യ​താ​യാ​ണ്​ ബാ​ങ്കിംഗ്​ വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന വി​വ​രം. പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്കും ബാ​ങ്ക്​ ഒാ​ഫ്​ ബ​റോ​ഡ​യും ത​മ്മി​ലും ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ​യും ക​ന​റ​യും ത​മ്മി​ലു​മു​ള്ള ല​യ​ന സാ​ധ്യ​ത​യാ​ണ്​ പ​രി​ശോ​ധി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം അ​ധി​ക​മാ​കു​ന്ന ആ​സ്​​തി വി​ൽ​പ​ന, ദീ​ർ​ഘ​കാ​ല സ​ർ​വി​സു​ള്ള​വ​ർ​ക്ക്​ സ്വ​യം വി​ര​മി​ക്കാ​ൻ അ​വ​സ​രം ന​ൽ​കി ഡി​ജി​റ്റ​ൽ ബാ​ങ്കി​ങ്ങി​ൽ പ്രാ​വീ​ണ്യം ആ​ർ​ജി​ക്കാ​ൻ ശേ​ഷി​യു​ള്ള യു​വ​ത​ല​മു​റ​യെ നി​യ​മി​ക്ക​ൽ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ്​ ആ​ലോ​ച​ന​യി​ലു​ള്ള​​ത​ത്രേ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K