14 May, 2017 12:37:17 PM


തൃശൂര്‍ സ്വദേശി യുവാവ് ഖത്തറില്‍ ബൈക്കപകടത്തില്‍ മരിച്ചു



ദോഹ (14/5/17): തൃശൂര്‍ സ്വദേശി യുവാവ് ഖത്തറില്‍ ബൈക്കപകടത്തില്‍ മരിച്ചു. തൃശൂര്‍ ജില്ലയിലെ ചാവക്കാട് പാലേമാവ് സുലൈമാന്‍റെ മകന്‍ ഷിഫാദ് സുലൈമാന്‍ (25) ആണ് ഖത്തറിലുണ്ടായ ബൈക്കപകടത്തില്‍ മരിച്ചത്. ഖത്തറിലെ വക്ര ഹോസ്പിറ്റലിലെ കാഷ്യറായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം ഖത്തറില്‍ തന്നെ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മാതാവ് സഫിയ, സഹോദരന്‍ ഷെഫിന്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K