21 April, 2017 11:56:25 AM


എസ്​.ബി.​ടി എ.ടി.എം- ഇൻറർനെറ്റ് ഇടപാടുകൾ ഇന്ന് രാത്രി 11.15 മുതൽ​ തടസപ്പെടും


മുംബൈ:  എസ്.ബി.ഐ – എസ്.ബി.ടി അക്കൗണ്ട് ലയനം നടക്കുന്നതിനാൽ വെള്ളിയാഴ്ച രാത്രി മുതൽ എസ്.ബി.ടി അക്കൗണ്ട് ഉടമകളുടെ എ.ടി.എം-ഡെബിറ്റ്, ഇൻറർനെറ്റ്-മൊബൈൽ ബാങ്കിങ് ഇടപാടുകൾ 12 മണിക്കൂർ നേരത്തേക്ക് തടസ്സപ്പെടും. വെള്ളിയാഴ്ച രാത്രി 11.15 മുതൽ ശനിയാഴ്ച പകൽ 11.30 വരെ ഇൗ സേവനങ്ങൾ തടസ്സപ്പെടുമെന്ന് എസ്.ബി.എെ അറിയിച്ചു. ഇന്നു രാത്രി 11.15 മുതൽ നാളെ രാവിലെ ആറു വരെ എസ്.ബി.ഐ ഇടപാടുകളും നടക്കില്ല.

എസ്.ബി.ടി അക്കൗണ്ട് ഉടമകൾക്ക് 24 മുതൽ എസ്.ബി.എെയിൽ ഇടപാട് നടത്താം. ഇല്ലാതായ സ്റ്റേറ്റ് ബാങ്ക് ഒാഫ് ട്രാവൻകൂറിലെ അക്കൗണ്ട് ഉടമകൾക്ക് ഇൗമാസം 24 മുതൽ എസ്.ബി.എെയിൽ സ്വതന്ത്രമായി ഇടപാടുകൾ നടത്താം. എസ്.ബി.ടിയിലെ അക്കൗണ്ട് നമ്പർ ഉപയോഗിച്ചുതന്നെ ഇടപാടുകൾ നടത്താനാകും.


എസ്.ബി.ടി അക്കൗണ്ടുള്ളവർ ജൂൺ 30 വരെ പഴയ കോഡ് ഉപയോഗിച്ചുതന്നെയാണ് ആർ.ടി.ജി.എസ്, നെഫ്റ്റ് എന്നിവ നടത്തേണ്ടത്. ചെക്ക് ബുക്ക് എസ്.ബി.ടിയുടേതുതന്നെ ഉപയോഗിക്കാം.

എ.ടി.എം കാർഡും ചെക്ക് ബുക്കും മൂന്നുമാസം പഴയതുതന്നെ ഉപയോഗിക്കാമെന്നാണ് എസ്.ബി.എെ അറിയിച്ചത്. അതുകഴിഞ്ഞ് മാറ്റി നൽകും. എന്നാൽ, എസ്.ബി.ടി ഉപഭോക്താക്കളായ വ്യാപാരികൾ കെ-വാറ്റ് (സംസ്ഥാന മൂല്യവർധിത നികുതി) അടക്കാനും റെയിൽേവ കാറ്ററിങ്-ടൂറിസം കോർപറേഷനിൽ ബുക്കിങ്ങിനും (എെ.ആർ.സി.ടി.സി) മറ്റും ശനിയാഴ്ച മുതൽ എസ്.ബി.എെയുടെ സേവനമാണ് ഉപയോഗിക്കേണ്ടത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.1K