19 March, 2017 07:29:17 PM


സന്തോഷ് ട്രോഫി : മിസോറാമിനെ തോല്‍പ്പിച്ച്‌ കേരളം സെമിയില്‍




മഡ്ഗാവ്: സന്തോഷ് ട്രോഫി ഫുട്ബോള്‍ മല്‍സരത്തില്‍ കേരളം സെമിയില്‍. മിസോറാമിനെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് കേരളം പരാജയപ്പെടുത്തിയത്. ഇതോടെ കേരളം ഗ്രൂപ്പില്‍ മുന്നിലെത്തി. കേരളത്തിന് വേണ്ടി അസ്ഹറുദ്ദീന്‍ രണ്ടും ജോബി, സീസന്‍ എന്നിവര്‍ ഓരോ ഗോളും നേടി.


വെള്ളിയാഴ്ച പഞ്ചാബിനെ കേരളം സമനിലയില്‍ തളച്ചിരുന്നു. മൂന്ന് മാറ്റങ്ങളുമായിട്ടായിരുന്നു അന്ന് കേരളം പോരിനിറങ്ങിയത്. ആദ്യ മല്‍സരത്തില്‍ കേരളം റെയില്‍വേസിനെ 4-2ന് പരാജയപ്പെടുത്തിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K