15 March, 2017 09:35:27 PM


കുടുംബശ്രീ ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കുകളില്‍ ഒഴിവ്

കോട്ടയം: കുടുംബശ്രീ കോട്ടയം ജില്ലാ മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കുകളില്‍  ഓഫീസ് അസിസ്റ്റന്റ് -1, സെക്യൂരിറ്റി -രണ്ട്, കെയര്‍ടേക്കര്‍ -1 എന്നീ ഒഴിവുകളിലേക്ക് യോഗ്യരായ കുടുംബശ്രീ കുടുംബാഗങ്ങളില്‍ നിന്നുളള വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം നഗരസഭ/ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളില്‍ നിന്നും ലഭിക്കുന്ന നിശ്ചിത ഫോര്‍മാറ്റില്‍ അപേക്ഷകള്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, ജില്ലാ പഞ്ചായത്ത് ഭവന്‍, സിവില്‍സ്റ്റേഷന്‍ പി.ഒ- 686 002 എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷ  ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 31.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K