04 March, 2017 11:39:53 AM


സയ്യിദ് ശഹാബുദ്ദീന്‍ അന്തരിച്ചു


റാഞ്ചി: മുന്‍ എം.പിയും ആള്‍ ഇന്ത്യ മുസ്‍ലിം മജ്‍ലിസെ മുശാവറ മുന്‍ അധ്യക്ഷനുമായ സയ്യിദ് ശഹാബുദ്ദീന്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. മയ്യത്ത് നമസ്‍കാരം ഉച്ചക്ക് 1.30ന് ദില്ലി നിസാമുദ്ദീന്‍ പുഞ്ച് പീരാന്‍ ഖബര്‍സ്ഥാനില്‍. ശരീഅത്ത് നിയമം, ബാബരി മസ്‍ജിദ് തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധേയ പോരാട്ടം നടത്തി. ഐ.എഫ്.എസ് ഓഫീസര്‍ എന്ന നിലയിലെ അനുഭവ സമ്പത്തിന് പുറമെ ഭരണഘടന നിയമത്തിലും, പാര്‍ലമെന്‍റേറിയൻ, മാധ്യമപ്രവര്‍ത്തകന്‍, അഭിഭാഷകന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ എന്നീ നിലകളിലും പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുണ്ട്. 1979 മുതല്‍ 1996 വരെയുള്ള കാലയളവില്‍ മൂന്ന് തവണ അദ്ദേഹം എം.പിയായി സേവനം ചെയ്തു. സുപ്രീം കോടതിയില്‍ അഭിഭാഷകനായി സേവനം ചെയ്തിട്ടുള്ള അദ്ദേഹം ബാബരി മസ്ജിദ് ധ്വംസനത്തിനെതിരെ ശക്തമായി നിലകൊണ്ട വ്യക്തിത്വമാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K