17 February, 2017 09:22:49 AM


സ്വാമി നിര്‍മലാനന്ദഗിരി മഹാരാജ് അന്തരിച്ചു


പാലക്കാട്: സ്വാമി നിര്‍മലാനന്ദഗിരി മഹാരാജ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ വൈകീട്ട് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാന്‍സര്‍ ചികിത്സാ രംഗത്തെ പ്രമുഖനായിരുന്നു. ജീവിതരീതിയിലെ മാറ്റങ്ങളിലൂടെ ഏത് രോഗത്തെയും ചെറുത്തുതോല്‍പ്പിക്കാം എന്നതായിരുന്നു സ്വാമി മുന്നോട്ട് വച്ച തത്വം. സ്വാമി നിർമലാനന്ദ ഗിരി പൂർവ്വാശ്രമത്തിൽ രാധാകൃഷ്ണൻ നായർ (മുരുകൻ സാർ). കോട്ടയം ഓണംതുരുത്തു മൂലേകരോട്ടു പദ്മനാഭ പിള്ളയുടെയും ജാനകിയമ്മയുടെയും പുത്രൻ. നീണ്ടൂർ എസ് കെ വി ഗവ: സ്കൂളിലും കൈപ്പുഴ സെൻറ്‌ ജോർജ് ഹൈസ്കൂളിലും കോട്ടയം സി എം എസ്സ് കോളജിലുമായി വിദ്യാഭ്യാസം. നീണ്ടൂർ റസ്സൽ ഇൻസ്റ്റിട്യൂട്ടിന്‍റെ സ്ഥാപകൻ. കേനോപനിഷത്ത്, തന്ത്ര, ഭഗവത് ഗീതയ്ക്ക് ഒരാമുഖം, ക്ഷേത്രാരാധന തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മൃതദേഹം രാത്രിയോടെ ഒറ്റപ്പാലത്തെത്തിച്ചു.സംസ്കാരം ഇന്ന് വൈകീട്ട് മൂന്നുമണിക്ക് പാലിയില്‍ മഠത്തില്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K